കെഎംസിസി പഠന ക്യാംപ് സമാപിച്ചു
Mail This Article
×
ദോഹ∙ ഖത്തർ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത പ്രവർത്തകരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഹരിതപാഠം-2 പഠന ക്യാംപ് സമാപിച്ചു.
ക്യാംപിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ക്ലാസുകൾ നയിച്ചു. മോട്ടിവേഷൻ സ്പീക്കർ ഒ.എച്ച് റഹ്‌മാൻ സാമൂഹിക പ്രവർത്തനവും മാനസിക ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുംബുന്തല പ്രസംഗിച്ചു. കോഓർഡിനേറ്റർ നാസർ കൈതക്കാട് ക്യാംപ് നിയന്ത്രിച്ചു. സാം ബഷീർ, ആദം കുഞ്ഞി, ലുക്മാനുൽ ഹക്കിം, സിദീഖ് മണിയൻ പാറ, ഷാനിഫ് പൈക്ക , കെബി മുഹമ്മദ് ബായാർ, സാദിഖ് കെ സി, മൊയ്ദു ബേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
English Summary: Qatar KMCC Kasaragod District Committee organized Haritha paadam-2.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.