ആര്‍എസ്സി ഗ്ലോബല്‍ ബുക്‌ടെസ്റ്റ് 2023; രജിസ്ട്രേഷന്‍ ആരംഭിച്ചു

rizala-study-circle-organizes
SHARE

മസ്‌കത്ത്∙ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബുക്‌ടെ സ്റ്റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്രവാചകരുടെ ജീവിത ദർശനങ്ങൾ അറിയുക, പൊതുജനങ്ങളിലും വി ദ്യാര്‍ഥികളിലും ചരിത്രവായന വളര്‍ത്തുക എന്നിവയിലാണ്‌‌ ബുക്‌ടെസ്റ്റ്‌ പ്രധാനമായും ഊന്നൽ നൽകുന്നത്‌‌. 

മലയാളത്തിലും ഇംഗ്ലീഷിലും രണ്ട്‌ ഘട്ടങ്ങളിലായാണ്‌ പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തകത്തോടൊപ്പം പ്ര-സിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് സെപ്റ്റംബർ 14 മുതല്‍ ഒക്ടോബർ 15 വരെ http: //www. booktest.rsconline.org/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവർക്ക്  ഒക്ടോബർ 20, 21 ന് നടക്കുന്ന ഫൈനല്‍ പരീക്ഷയിൽ പങ്കെടുക്കാം.

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി രചിച്ച് ഐ പി ബി പ്രസിദ്ധീകരിച്ച "മുഹമ്മദ് നബി (സ്വ)' (മലയാളം), ‘ദി ഗൈഡ് ഈസ് ബോൺ' (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്‌ടെസ്റ്റ് നടക്കുന്നത്‌. ജിസിസി രാജ്യങ്ങൾക്ക്‌ പുറമെ യൂറോപ്പ്‌, ആഫ്രിക്ക, നോർത്ത് അമേരിക്കൻ രാജ്യങ്ങളിലടക്കം പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴിയും നേരിട്ടും ഒരു ലക്ഷം വായനക്കാരിലേക്ക് ബുക്‌ടെസ്റ്റ് സന്ദേശം എത്തിക്കും.

അനുരാഗവും ആർദ്രതയും വരണ്ടു തുടങ്ങിയ പുതുകാലത്ത് പ്രപഞ്ചത്തോളം വിശാലമായ സ്‌നേഹത്തിന്റെ യും ദയാവായ്പിന്റെയും ഉജ്ജ്വലമായ സന്ദേശങ്ങൾ അടയാളപ്പെടുത്തിയ പൊതുവായനകൾ സമൂഹത്തിൽ കൊണ്ടുവരുന്നതിനും സഹജീവി സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അതുല്യ മാതൃകയായ പ്ര വാചക ജീവിതം പഠനവിധേയമാക്കുന്നതിനും ബുക്‌ടെസ്റ്റിലൂടെ കഴിയുന്നുവെന്ന് രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. രജിസ്ട്രേഷൻ: www.booktest.rsconline.org . വിവരങ്ങള്‍ക്ക്: +968 9732 0433, +968 9184 3786

English Summary: Rizala Study Circle organizes Booktest.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS