റിയാദ്∙ ലിബിയൻ ജനതയെ സഹായിക്കാൻ 40 ടൺ ഭക്ഷ്യ വസ്തുക്കളുമായി രണ്ടാമത്തെ സൗദി ദുരിതാശ്വാസ വിമാനം ലിബിയയിലെത്തി. കഴിഞ്ഞ ദിവസം 90 ടൺ ഭക്ഷ്യവസ്തുക്കളുമായി ആദ്യവിമാനം എത്തിയതിന് പുറമെയാണിത്. ലിബിയൻ റെഡ്ക്രസന്റുമായി സഹകരിച്ച് ദുരിതാശ്വാസ സഹായവിതരണത്തിന്റെ മേൽനോട്ടത്തിന് പ്രത്യേക സൗദി സംഘം ലിബിയയിലെത്തിയിട്ടുണ്ട്.
കിങ് സൽമാൻ റിലീഫ് സെന്ററിന്റെ മേൽനോട്ടത്തിലാണ് സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റേയും നിർദേശത്തോടെ ദുരിതാശ്വാസ സഹായമെത്തിക്കുന്നത്. അടുത്ത ദിവസങ്ങളിലും ഏതാനും വിമാനങ്ങൾ കൂടി സൗദിയിൽ നിന്ന് ലിബിയയിലെത്തും.
English Summary: Second Saudi aid arrives in Libya.