ഇന്ത്യൻ അസോസിയേഷൻ 'ശ്രാവണോത്സവം' വിവിധ പരിപാടികളോടെ ആഘോഷിച്ചു

sharjah-indian-association-organized-shravanotsavam
SHARE

ഷാർജ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓണാഘോഷം 'ശ്രാവണോത്സവം-2023' വൈവിധ്യമാർന്ന പരിപാടികളോടെ അരങ്ങേറി. കേരളത്തനിമ വിളിച്ചോതുന്ന ആനയും അമ്പാരിയും ചെണ്ടമേള,  പുലിക്കളി, പാണ്ടിമേളം, പാഞ്ചാരിമേളം, തെയ്യം, തിറ , തിരുവാതിര, ഓണപ്പാട്ട് എന്നിവയെല്ലാം ചേർന്ന് മേളക്കൊഴുപ്പേറിയ ആഘോഷമായി മാറി.

പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ്  കാടഞ്ചേരി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ & ലീഗൽ മെട്രോളജി മന്ത്രി ജി.ആർ. അനിൽ, എ.എം. ആരിഫ് എംപി, എംഎൽഎമാരായ ടി.വി. ഇബ്രാഹിം,. റോജി എം. ജോൺ, . കോൺസൽ ഉത്തം ചന്ദ്, അസോസിയേഷൻ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ,  ഖാമിസ് ബിൻ സലേം അൽ സുവൈദി, എം.എസ്. ബന്ദിത അരുക്ക് തുടങ്ങിയവർ സംബന്ധിച്ചു.  

ഷാർജയിലെ വിവിധ അസോസിയേഷനുകൾ പങ്കെടുത്ത പുഷ്‌പാലങ്കാര മൽസരം പ്രധാന ശ്രദ്ധയാകർഷിച്ചു. വിവിധ ടെന്റുകളിൽ പകൽ സമയത്ത് സന്ദർശകരെ രസിപ്പിക്കുന്നതിനായി സാംസ്കാരിക പരിപാടികൾ ക്രമീകരിച്ചിരുന്നു. 

പിന്നണി ഗായകൻ നജീം അർഷാദിന്റെ നേതൃത്വത്തിൽ  അഖില ആനന്ദ്, വിബിൻ സേവ്യർ, സച്ചിൻ വാരിയർ, കൃതിക എന്നിവരടങ്ങുന്ന സംഘത്തിൻ്റെ സംഗീത പരിപാടിയും അരങ്ങേറി.

പ്രമുഖ നൃത്തസംഘങ്ങളുടെ പ്രകടനങ്ങളുമുണ്ടായിരുന്നു. മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. എല്ലാ അംഗങ്ങൾക്കും ഓണക്കോടി വിതരണം നടത്തി. ഇരുപതിനായിരത്തോളം പേർക്ക് ഒാണസദ്യയും ഒരുക്കിയിരുന്നു.

English Summary: Sharjah Indian Association organized Shravanotsavam-2023.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS