മസ്‌കത്ത് ∙ ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആൻഡ് കോണ്‍ഫറന്‍സിന് ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍ തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനവും സമ്മേളനവും സയ്യിദ് ഖാലിദ് ഹമദ് അല്‍ ബുസൈദി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അംബസഡര്‍ അമിത് നാരംഗ് ഉള്‍പ്പെടെ സന്നിഹിതനായിരുന്നു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ എക്‌സിബിഷന്‍സ് ഓര്‍ഗനൈസിങ് കമ്പനിയാണ് മേള സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 160ല്‍ പരം പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള നിരവധി ആശുപത്രികളും പ്രദര്‍ശനത്തിന് എത്തുന്നുവെന്നതും പ്രത്യേകതയാണ്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയായിരിക്കും പ്രദര്‍ശനവും അനുബന്ധ പരിപാടികളും. എക്‌സിബിഷനിലെ പ്രധാന ആകര്‍ഷണം 12 കോണ്‍ഫറന്‍സ് സെഷനുകളായിരിക്കും. 800ല്‍ പരം കോണ്‍ഫറന്‍സ് പ്രതിനിധികളും ആറ് രാഷ്ട്രങ്ങളുടെ പവലിയനുകളും ഇത്തവണത്തെ പ്രത്യേകതയാണ്. 6,000ല്‍ അധികം ആളുകള്‍ സംബന്ധിമെന്നാണ് പ്രതീക്ഷിക്കുന്നത്.