ADVERTISEMENT

മനാമ∙ സൽമാനിയ കാനു ഗാർഡനിലുള്ള  ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023 സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സൊസൈറ്റി ഹാളിൽ ഓണോൽസവം 2023 ജനറൽ കൺവീനർഎ വി  ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്  വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  ബിനുരാജ് ,  വൈസ് ചെയർമാൻ  സതീഷ് കുമാർ  മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ   സംസാരിച്ചു.സൊസൈറ്റി സന്ദർശിച്ച പാലക്കാട് എംപി വി കെ  ശ്രീകണ്ഠനെ ഭാരവാഹികൾ പൊന്നാട അണിയിച്ച്  ആദരിച്ചു.തുടർന്ന് കുടുംബാംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും നൽകി .

gurudeva02

വരും ദിവസങ്ങളിൽ, ഗുരു സമാധിയുമായി ബന്ധപ്പെട്ട്  പ്രഭാഷണ പരമ്പരയും  നവരാത്രി ആഘോഷങ്ങളും  ഉണ്ടായിരിക്കുമെന്നും  ഭാരവാഹികൾ അറിയിച്ചു.

 

 

English Summary: Onam Celebration was organised at Gurudeva Social Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT