ADVERTISEMENT

ദുബായ്∙ അത്യന്താധുനിക സംവിധാനങ്ങളുമായി ‌ഞെട്ടിച്ച് ദുബായ് വീണ്ടും. പാസ്പോർട്ടില്ലാതെ യാത്രചെയ്യാൻ സൗകര്യമൊരുക്കിയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം ഇപ്രാവശ്യം ശ്രദ്ധേയമാകുന്നത്. ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭ്യമാവുക. വർഷാവസാനത്തോടെ സ്മാർട്ട് ഗേറ്റ് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം.

 

പാസ്പോർട്ടിന് പകരം ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം നടപ്പാക്കുക. തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും. നവംബറില്‍ ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-3ല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. സുഗമവും തടസമില്ലാത്തതുമായ യാത്രയ്ക്കായി ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ലഭ്യമാണെന്നതിനാൽ,, അവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ അവരുടെ പ്രൊഫൈലിങ് നടത്താനാകും. യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ബിഗ് ഡാറ്റയെ ഉപയോഗപ്പെടുത്തും. 

 

യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാന്‍ വിവിധ എയര്‍പോര്‍ട്ടുകള്‍ തയ്യാറായാല്‍ ഭാവിയില്‍ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മദീനത് ജുമൈറയില്‍ തുറമുഖങ്ങളുടെ ഭാവി നയങ്ങള്‍ രൂപപ്പെടുത്താനുള്ള രണ്ട് ദിവസത്തെ ആഗോള സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. 

 

English Summary: Passport Free Travel for Passengers at Dubai International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT