ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ പദ്ധതികൾക്കായി 2.3 ബില്യൻ ഡോളർ സഹായവുമായി ഖത്തർ

Mail This Article
ദോഹ∙ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ പദ്ധതികളെ പിന്തുണയ്ക്കാൻ ഖത്തർ നൽകുന്നത് 2.3 ബില്യൻ ഡോളർ. ആഗോളതലത്തിലുള്ള വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയാണ് ഖത്തറിന്റെ വികസന അജൻഡ. സ്ട്രാറ്റജിക് പങ്കാളിത്തത്തിലൂടെ 2.3 ബില്യൻ ഡോളറിന്റെ വരെ സഹായമാണ് നൽകുന്നതെന്ന് മന്ത്രി ബുഥെയ്‌ന ബിൻത് അലി അൽ ജാബർ അൽ നുഐമി വ്യക്തമാക്കി.
ലക്ഷകക്കണക്കിന് വിദ്യാർഥികൾക്ക് നിലവാരമുള്ള പഠനാവസരങ്ങളാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. വിദ്യാഭ്യാസ പദ്ധതികൾ മികച്ച ഫലം കൈവരിച്ചതിനാൽ യുവജനങ്ങളെ സമൂഹത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി സംഭാവന ചെയ്യാൻ പ്രാപ്തരാക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ന്യൂയോർക്കിൽ ആരംഭിച്ച 78-ാമത് യുഎൻ ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് നടന്ന ട്രാൻസ്‌ഫോമിങ് എജ്യുക്കേഷൻ സംബന്ധിച്ച സെഷനിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. ഐക്യരാഷ്ട സംഘടനയുടെ വിദ്യാഭ്യാസ പരിവർത്തന പ്രക്രിയകളിലെ 5 മുൻനിര രാജ്യങ്ങളിലൊന്നാണ് ഖത്തർ.
English Summary: Qatar supports education worldwide by providing USD 2.3 billion aid.