ADVERTISEMENT

കുവൈത്ത് സിറ്റി ∙ മാവേലിക്കര ബിഷപ് മൂർ കോളജ് അലംമ്ന‌ൈ അസോസിയേഷൻ ആർട്ടിസ്റ്റും സീരിയൽ നിർമാതാവുമായിരുന്ന എം.വി.ജോണിനെ അനുസ്മരിച്ചു. കുവൈത്തിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന എം.വി.ജോൺ അംലമ്നൈ ഉപദേശകസമിതി അംഗമായിരുന്നു.

ക്രിയേറ്റീവ് ഡയറക്ടർ, സീരിയൽ–ചലച്ചിത്ര പ്രവർത്തകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നെന്ന് അലംമ്ന‌ൈ അനുസ്മരിച്ചു. പരസ്യ രംഗത്ത് ശ്രദ്ധേയമായ ഫോർമാറ്റ് കമ്യൂണിക്കേഷൻസ്, ഇന്ത്യൻ ആർട്ട് കമ്പനി എന്നിവയുടെ സ്ഥാപകനായിരുന്നു. പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. പൗർണമി സംഗീത് അനുസ്മരണ പ്രഭാഷണം നടത്തി. റവ. സി.സി. കുരുവിള (സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി), ബാബുജി ബത്തേരി, മനോജ് മാവേലിക്കര (ഉപദേശക സമിതി അംഗങ്ങൾ), നൈനാൻ ജോൺ (മാവേലിക്കര അസോസിയേഷൻ), ഷാഹീദ് ലാബാ (കൊല്ലം ജില്ല പ്രവാസി അസോസിയേഷൻ), ഹബീബുല്ല മുറ്റിച്ചൂർ, മുനീർ അഹ്മദ്, ഷാജഹാൻ, മുബാറക്, നിക്സൺ ജോർജ് (മാധ്യമപ്രവർത്തകർ), അനിയൻ കുഞ്ഞ് പാപ്പച്ചൻ (പ്രവാസി വെൽഫെയർ), ജ്യോതിദാസ് (സാന്ത്വനം) അബ്ദുൽറഷീദ് (തക്കാര റസ്റ്ററന്റ്), ശ്യാം ശിവൻ (ട്രഷറർ), ജെറി ജോൺ കോശി, ഫിലിപ്പ് തോമസ് കറ്റാനം, അജിത്ത് തോമസ് കണ്ണംപ്പാറ, ഫ്രാൻസിസ് ചെറുകോൽ, എ.ഐ. കുര്യൻ, (രക്ഷാധികാരി), എം.ജിജുലാൽ (സെക്രട്ടറി), നിസാർ കെ. റഷീദ്  എന്നിവർ പ്രസംഗിച്ചു.

English Summary: M. V.  john commemoration meeting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com