സ്വർണം മുൻകൂർ ബുക് ചെയ്യാൻ പദ്ധതിയുമായി മലബാർ ഗോൾഡ്

Mail This Article
ദുബായ് ∙ സ്വർണ വിലവർധനയിൽനിന്ന് രക്ഷനേടാൻ പദ്ധതിയുമായി മലബാർ ഗോൾഡ് ആൻഡ്‍ ഡയമണ്ട്സ്. ഉപഭോക്താക്കൾക്ക് 10% തുക മുൻകൂറായി അടച്ച് കുറഞ്ഞ നിരക്കിൽ സ്വർണം ബുക്ക് ചെയ്യാം. ഒക്ടോബർ 22ന് മുൻപ് ഈ പദ്ധതിയിൽ ചേരുന്ന യുഎഇയിലുള്ളവർക്ക് 100 ദിർഹത്തിന്റെയും സൗദിയിലുള്ളവർക്ക് 100 റിയാലിന്റെയും കുവൈത്തിലുള്ളവർക്ക് 10 ദിനാറിന്റെയും ഒമാനിലുള്ളവർക്ക് 10 റിയാലിന്റെയും ഖത്തറിലുള്ളവർക്ക് 100 റിയാലിന്റെയും സൗജന്യ ഡയമണ്ട് ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കാം.
വാങ്ങുന്ന സമയത്ത് സ്വർണവില കൂടിയാലും ബുക്ക് ചെയ്ത നിരക്കിലെ വിലയിൽ സ്വർണം വാങ്ങാം. ശാഖകളിലൂടെ നേരിട്ടും മൊബൈൽ ആപ് വഴിയും പണമടയ്ക്കാം. ഗിഫ്റ്റ് വൗച്ചർ 2023 നവംബർ 12നു മുൻപ് പ്രയോജനപ്പെടുത്തണമെന്ന് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.
English Summary: Malabar Gold and Diamonds' gold plans.