പായസം മത്സരത്തിൽ റെംനി അസ്ക്കറിന് ഒന്നാം സമ്മാനം
Mail This Article
×
അബുദാബി ∙ അൽമദീന സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച പായസം മത്സരത്തിൽ റെംനി അസ്ക്കറിന് ഒന്നാം സമ്മാനം. അനീസ ജാഫർ, മുംതാസ് വരിക്കോടൻ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. റജിസ്റ്റർ ചെയ്തവരിൽനിന്ന് തിരഞ്ഞെടുത്ത 25 പേരെ ഉൾപ്പെടുത്തിയായിരുന്നു മത്സരം. ഖലീഫാ സിറ്റിയിൽ നടന്ന മത്സരത്തിൽ ബിബിസി അവാർഡ് ജേതാവായ ഷെഫ് ബോബി, ഫൂഡ് വ്ലോഗർമാരായ ജുമാന ഖാദരി, ആലിയ എന്നിവർ വിധികർത്താക്കളായിരുന്നു. അൽമദീന അബുദാബി ഡയറക്ടർമാരായ ഷാഹബാസ് സലാം, മൂസ ഹാജി, ജനറൽ മാനേജർ ഡോ. ഫായിസ് മുഹമ്മദ്, ഓപ്പറേഷൻ മാനേജർ ലെക്കി രാമചന്ദ്രൻ എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറിയിരുന്നു.
English Summary: Remni Asker won first prize in the payasam competition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.