ഒഐസിസി അൽ ഹസ്സ ഏരിയാ കമ്മറ്റി പ്രവാസോണം 23

Mail This Article
അൽഹസ∙ ഒഐസിസി അൽ ഹസ്സ ഏരിയാ കമ്മറ്റി പ്രവാസോണം 23 നടത്തി. തിരുവാതിര ഉൾപ്പെടെയുള്ള നൃത്തനൃത്യങ്ങളും സംഗീത പരിപാടികളും നടന്നു. അഫ്സാന അഷ്റഫ് അവതാരകയായിരുന്നു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ വേദിയിൽ ആദരിച്ചു. അൽ ഹസ്സയിലെ സാമൂഹിക പ്രവർത്തകൻ പ്രസാദ് കരുനാഗപ്പള്ളിക്കുള്ള ഉപഹാരം ഹനീഫ മൂവാറ്റുപുഴയുടെ സാന്നിദ്ധ്യത്തിൽ ഫൈസൽ വാച്ചാക്കൽ കൈമാറി. ഫത്തഹി ഖലഫ് അൽ കുദൈറിനുള്ള ബിസിനസ്സ് എക്സലൻസി പുരസ്കാരം ഷെഫ് ഹസൻ ഏറ്റുവാങ്ങി. 2022-23 അദ്ധ്യായന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ബി എസ് സി ഉന്നത വിജയം നേടിയ ജവഹർ ബാലമഞ്ച് ഹസ ജനറൽ സെക്രട്ടറി അഫ്സാന അഷ്റഫിനുള്ള ഉപഹാരം ഒഐസിസി മീഡിയ കൺവീനർ ഉമർ കോട്ടയിൽ കൈമാറി. 10, +12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അമ്മാർ ബിൻ നാസർ, വില്യം, അറീജ്, ഹസ്ന, ഫാത്വിമസഹറ, ബാസിം ബിജു എന്നീ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ ഷാഫി കുദിർ, നവാസ് കൊല്ലം, അർഷദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, റഷീദ് വരവൂർ, ലിജു വർഗീസ് എന്നിവർ രക്ഷിതാക്കൾക്ക് കൈമാറി.

പഴം പ്രഥമൻ പായസ മത്സരത്തിൽ ഫജ്റുദ്ദീൻ, ഷൈല അനീസ്,ജസു്ല ഷമീം ടിക് ടോക് പാത്തു)എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹസീന അഷ്റഫ്, സലീന അബ്ദുൽ മജീദ്, എന്നിവർ ജഡ്ജസായിരുന്നു. വിജയികൾക്കുള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റും, സിറ്റി ഫ്ലവർ ഹുഫൂഫും സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വനിതാവേദി നേതാവ് സബീന അഷ്റഫ് കൈമാറി. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം സംഘടിപ്പിച്ച വിവിധയിനം കായിക മത്സരങ്ങളിൽ 300 ൽ പരം ആളുകൾ പങ്കെടുത്തു.

പുരുഷ, വനിതാ വിഭാഗങ്ങളിലായി ലുലു ഹൈപ്പർ മാർക്കറ്റ് ട്രോഫിക്ക് വേണ്ടി നടന്ന വടംവലി മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ അൽ ഹസ്സ സ്റ്റാർസ് ഒന്നാം സ്ഥാനവും ഹുസൈൻ അലി ഹോസ്പിറ്റൽ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ പി എഫ് സി ടീം ഒന്നാം സ്ഥാനവും ഹസ്സ ഒ ഐ സി സി ക്രിക്കറ്റ് ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ചെയർമാൻ ഫൈസൽ വാച്ചാക്കൽ ട്രോഫികൾ കൈമാറി. അരുൺ ഹരി റഫറിയായിരുന്നു. പരിപാടികളുടെ ഭാഗമായി സംസം മെഡിക്കൽ കോംപ്ലക്സ് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചിരുന്നു.

സംഘാടക സമിതി ചെയർമാൻ ഫൈസൽ വാച്ചാക്കൽ, മുഖ്യ രക്ഷാധികളായ ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, ഉമർ കോട്ടയിൽ,ഷമീർ പനങ്ങാടൻ, നവാസ് കൊല്ലം,അർശദ് ദേശമംഗലം, റഷീദ് വരവൂർ, ലിജു വർഗ്ഗീസ്, സബീന അഷ്റഫ്, അഫ്സൽ തിരൂർകാട്, ഷിബു സുകുമാരൻ, റഫീഖ് വയനാട്, മുജീബുറഹ്മാൻ, ഷമീർ പാറക്കൽ, സലീം കെ എ,അനീസ് സനയ്യ, നൗഷാദ് പെരിന്തൽമണ്ണ, സാദിഖ് സൂഖ് അൽഖറിയ, ജിബിൻ, മുരളി ചെങ്ങന്നൂർ, ഷിബു ഷുക്കേക്ക്, മൊയ്തു അടാടി, ബിനു കൊല്ലം, റിജോ ഉലഹന്നാൻ, സെബാസ്റ്റ്യൻ സനയ്യ, വിനോദ് വൈഷ്ണവ്, പ്രവീൺ കുമാർ, ഷാജി പട്ടാമ്പി, ഷാനി ഓമശ്ശേരി, ജംഷാദ്, സാഹിർ ചുങ്കം, അക്ബർ ഖാൻ ,സിജോ രാമപുരം, റിനോസ് റഫീഖ്,ഷിജോ വർഗ്ഗീസ്, ഷംസു കൊല്ലം, സജീം കുമ്മിൾ, നസീം അഞ്ചൽ, നൗഷാദ് കൊല്ലം, റുക്സാന റഷീദ്, സെബി ഫൈസൽ, നജ്മ അഫ്സൽ, മഞ്ജു നൗഷാദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി. ഓണസദ്യക്ക് ജോസഫ് വർഗീസ്, ഷെഫ് ബിനു രാജ്, നിഥിൻ, ഷിബു സുകുമാരന്റെ നേതൃത്വത്തിലുള്ള വൊളൻ്റിയർ വിങ് എന്നിവർ നേതൃത്വം നൽകി.

English Summary: Al hasa OICC area committee conducted pravasonam 23.