ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി ബസ് ഡ്രൈവർക്ക് രണ്ടാംതവണയും 22 ലക്ഷത്തിലേറെ രൂപ സമ്മാനം
Mail This Article
അബുദാബി ∙ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് രണ്ടാംതവണയും 22 ലക്ഷത്തിലേറെ രൂപ (ഒരു ലക്ഷം ദിർഹം) സമ്മാനം. റിയാസ് പറമ്പത്ത് കണ്ടി (45) യും 15 സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായ റിയാസ് 2008 മുതൽ 15 സുഹൃത്തുക്കളോടൊപ്പം ഭാഗ്യപരീക്ഷണം നടത്തി വരുന്നു. ഇൗ വർഷം നടന്ന നറുക്കെടുപ്പിൽ 22 ലക്ഷം രൂപ നേടിയിരുന്നു. കൂടാതെ, 2012ൽ 40,000 ദിർഹവും സമ്മാനം ലഭിച്ചു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കും.
നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും ഭാവി ജീവിതം മികച്ചതാക്കാൻ പണം ഉപയോഗിക്കാനാണ് തീരുമാനം. കൂടാതെ ഭാര്യയെയും മക്കളെയും രണ്ടു മാസത്തെ അവധിക്ക് അബുദാബിയിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. മറ്റ് ആഴ്ചകളിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരനായ ബിമലേഷ് യാദവ് (48), ഷിഹാ മിഥില, ബബിൻ ഉറത്ത് എന്നിവരും ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടി.
English Summary: Malayali won more than 22 lakh rupees for the second time in big ticket draw