മലയാളി സമാജം ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ഖത്തർ മലയാളി സമാജം സംഘടിപ്പിച്ച ‘പൊന്നോണം 2023’ സെപ്റ്റംബർ 22 നു പോഡാർ പേൾ സ്കൂളിൽ വച്ച് നടന്നു . പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. 1500 തൊഴിലാളി സുഹൃത്തുക്കൾ ഉൾപ്പടെ 4000 ൽ അധികം ആളുകൾ വിഭവ സമൃദ്ധമായ ഓണസദ്യയിലും കലാപരിപാടികളിലും പങ്കെടുത്തു.
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എ.പി മണികണ്ഠൻ, ഷാനവാസ് ബാവ , നിഹാദ് അലി, ഡോ. മോഹൻ തോമസ്, കെ.വി ബോബൻ, പി.എൻ ബാബു രാജ് , ഷാനവാസ് (ഷെറാട്ടൺ), സീഷോർ മുഹമ്മദ് അലി, അബ്ദു റഊഫ് കൊണ്ടോട്ടി, അൻവർ ഹുസൈൻ റേഡിയോ മലയാളം, ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കെ.കെ ഉസ്മാൻ, ജോപ്പച്ചൻ തെക്കുംകൂറ്റ്, ജയപാൽ, നിഖിൽ ശശിധരൻ, സ്പോൺസർമാരായ ഹുസ്സൈൻ മുഹമ്മദ് റഹീമി, അനിൽകുമാർ തുടങ്ങിയ നിരവധി പേർ വിശിഷ്ടാത്ഥികളായി പങ്കെടുത്തു. സമാജം പ്രസിഡന്റ് ആനന്ദ് നായർ സീനിയർ വെസ് പ്രസിഡന്റ് വേണുഗോപാൽ എന്നിവർ വിശിഷ്ടാത്ഥികളെ സ്വാഗതം ചെയ്തു . ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു
മലയാളി സമാജം അഡ്വൈസർ പ്രേംജിത്ത്, ചെയർപേഴ്സൺ ലത ആനന്ദ് നായർ, ട്രഷറർ വീണ ബിധു, "പൊന്നോണം 2023" ജനറൽ കൺവീനർ ഹനീഫ് ചാവക്കാട്, പ്രോഗ്രാം കൺവീനർ രാജീവ് ആനന്ദ്, സമാജം പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അരുൺകുമാർ പിള്ള , മഞ്ജു മനോജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു . കനൽ നാടൻ പാട്ടു സംഘത്തിന്റെ നാടൻ പാട്ടോടു കൂടി വൈകിട്ട് 7 . 30 നു പരിപാടികൾ സമാപിച്ചു.
English Summary: The Malayalee Samajam Qatar organized the Onam celebration