ADVERTISEMENT

അബുദാബി∙ പവിഴപ്പുറ്റുകളുടെ ആരോഗ്യം നിരീക്ഷിക്കാനും ആവശ്യമായ പരിചരണങ്ങള്‍ നല്‍കാനും   യുഎഇ ഖലീഫ,  അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ റോബട് ഡൈവര്‍മാരെ വികസിപ്പിക്കുന്നു. ഖലീഫ സര്‍വകലാശാലയിലെ റോബടിക്സ് പൂളില്‍, കടലിന് സമാനമായ അവസ്ഥകള്‍ സൃഷ്ടിച്ചുകൊണ്ടാണ് പരീക്ഷണം നടത്തുന്നത്. 

 

മനുഷ്യര്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത അപകടകരമായ ആഴങ്ങളിലേയ്ക്ക് റോബോടുകളെ പര്യവേക്ഷണത്തിന് അയ്ക്കുകയാണ് ലക്ഷ്യം. വെള്ളത്തിനടിയിലെ സമഗ്രപഠനത്തിനായി റോബടുകളെ അയ്ക്കാന്‍ ഖലീഫ സര്‍വകലാശാലയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്റ്റാന്‍ഫോര്‍ഡിലെ റോബോട്ടിക്സ് ലാബ് ഡയറക്ടറായ പ്രഫ. ഒസാമ ഖത്തീബ് പറഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുൻപ് ഇദ്ദേഹം നിര്‍മിച്ച റോബടിലൂടെ മെഡിറ്ററേനിയന്‍ കടലിലെ ഒരു കിലോമീറ്റര്‍ ആഴത്തിലുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 

Read also: സന്തോഷ് ട്രോഫിയിലെ ഗോൾ കീപ്പറിൽ നിന്നും പ്രവാസത്തിലേക്ക്; ഒരേ കമ്പനിയിൽ 45 വർഷം, മലയാളിയുടെ മടക്കം നിറമനസ്സോടെ

നിലവില്‍ ഖലീഫ സര്‍വകലാശാലയിലെ പൂളില്‍ പരീക്ഷിക്കുന്നതിനായി അഞ്ചു മീറ്റര്‍ നീളമുള്ള റോബടിനെയാണ് കൊണ്ടുവന്നത്. പൂളില്‍ സ്ഥാപിച്ചിട്ടുള്ള മോക് പവിഴപ്പുറ്റുകളിലേക്ക് ഇറങ്ങി ചെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കോരിയെടുക്കാന്‍ റോബടിന് സാധിച്ചിട്ടുണ്ട്. കൈകളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ വഴി റോബോട് കരയിലെ ഓപറേറ്റര്‍ക്ക് വിവരങ്ങള്‍ കൈമാറും. ഇതുവഴി റോബട് സ്പര്‍ശിക്കുന്നതും കാണുന്നതും എന്താണെന്ന് ഓപറേറ്റര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. 

 

ഗള്‍ഫ് മേഖലയില്‍ കരയിലും വെള്ളത്തിനടിയിലും റോബടുകളെ പരീക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് ഖലീഫ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഓട്ടോണോമസ് റോബടിക് സിസ്റ്റംസ് ഡയറക്ടര്‍ പ്രഫ. ലക്മല്‍ സെനെവിരത്‌നെ പറഞ്ഞു. ഖലീഫ സര്‍വകലാശാലയില്‍ വികസിപ്പിപ്പിച്ചെടുത്ത റോബടുകള്‍ക്ക് നിലവില്‍ 300 മീറ്ററില്‍ താഴ്ചയില്‍ ഇറങ്ങിച്ചെന്ന് ആഴക്കടലിലെ ജോലികള്‍ വളരെ കൃത്യതയോടെ ചെയ്യാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.

 

 

English Summary: Robot divers come in to monitor the health of coral reefs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com