ഷാർജ അൽ ജുബൈൽ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ ജല വിതരണം തടസപ്പെട്ടു

Mail This Article
×
ഷാർജ∙ ഷാർജ അൽ ജുബൈൽ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ ജല വിതരണം തടസപ്പെട്ടു. ഇന്നലെ രാത്രി മുതലാണ് ജല വിതരണം തടസ്സപ്പെട്ടത്. സർക്കാർ ഇടപെട്ട് പലയിടങ്ങളിലും വാഹനങ്ങളിൽ ജലം എത്തിച്ച് ടാങ്കിൽ നിറച്ചിരുന്നു. ഇത് കൊണ്ടും ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നതോടെ മലയാളികൾക്ക് ഉൾപ്പെടെയുള്ള ഹോട്ടൽ താമസക്കാർ ബുദ്ധിമുട്ട് നേരിടുകയാണ്. രാവിലെ മുതൽ ഈ മേഖലയിലേക്ക് നിരവധി ലിറ്റർ വെള്ളമാണ് ഡെലിവറിയായി എത്തിക്കുന്നത്.



English Summary: The water supply of the Sharjah Al Jubail region of water authority has been interrupted
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.