ADVERTISEMENT

ഷാർജ∙ യുഎഇക്കും കേരളത്തിനും ഇടയിലുള്ള യാത്രാ കപ്പൽ സർവീസിനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ ഡൽഹിയിൽ തുറമുഖ-ഷിപ്പിങ് മന്ത്രിയെ കണ്ട് ഇന്ത്യൻ പ്രവാസികൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്രാമാർഗത്തേക്കുറിച്ച് വിശദീകരിച്ചു. അഡ്വ. എ.എം.ആരിഫ് എംപി, ഷാർജ ഇന്ത്യൻ അസോസിയേഷൻ  പ്രസിഡന്റ് അഡ്വ. വൈ എ റഹീം, ജനറൽ സെക്രട്ടറി ടി. വി. നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി തുടങ്ങിയവരാണ് തുറമുഖ, ഷിപ്പിങ് ,ജലപാത മന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ അഭ്യർത്ഥനയോട് മന്ത്രി വളരെ ക്രിയാത്മകമായി പ്രതികരിച്ചതായി ഭാരവാഹികൾ അറിയിച്ചു. 

കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പാസഞ്ചർ ഷിപ്പിങ് സർവീസ് നടത്തുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രിക്ക്  നിവേദനവും സമർപ്പിച്ചു. 18 എംപിമാർ അഭ്യർഥനയെ പിന്തുണച്ച് നിവേദനത്തിൽ ഒപ്പുവച്ചു.  ശശി തരൂർ, കെ.മുരളീധരൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ,ശ്രീകണ്ഠൻ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഹീഡൻ,  രമ്യ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ,  ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, അഡ്വ.എ.എം. ആരിഫ് എന്നിവരുൾപ്പെടെ ഒപ്പുവച്ച നിവേദനം ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി.

 

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ അവരുടെ ജന്മനാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് ഒരു ബദൽ യാത്രാ സംവിധാനമായി പാസഞ്ചർ ഷിപ്പ് സേവനത്തെ പ്രോത്സാഹിപ്പിക്കാൻ  ആഗ്രഹിക്കുന്നു. വിമാനക്കൂലി താങ്ങാനാവാതെ ഏറെ കാലമായി അവധിക്ക് പോകാൻ കഴിയാത്ത ബ്ലൂകോളർ ജീവനക്കാർക്ക് ഇത് വലിയ അനുഗ്രഹമായിരിക്കുമെന്ന് നിവേദനത്തിൽ പറഞ്ഞു. കേരള സർക്കാരിന്റെ നോൺ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സിന്റെ (നോർക്ക) പിന്തുണയോടെ കേരള മാരിടൈം ബോർഡ് (കെഎംബി), മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ (എംഡിസി) എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ അസോസിയേഷൻ ഷാർജയാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ, 2023 നവംബറോടെ സർവീസ് ട്രയൽ റൺ ആരംഭിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് അ‍ഡ്വ.വൈ.എ.റഹീം അറിയിച്ചു.

 

 

English Summary: UAE to Kerala; Sharjah Indian Association submitted petition for ship service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT