സൗദിയിൽ വ്യാഴാഴ്ച വരെ ഇടിമിന്നലിന് സാധ്യത; അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Mail This Article
ജിദ്ദ∙ വ്യാഴാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പു നൽകി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മക്ക മേഖലയിലെ തായിഫ്, മെയ്സാൻ, ആദം, അൽ അർദിയാത്ത് എന്നിവിടങ്ങളിലും അസീർ, ജിസാൻ, അൽ ബഹ മേഖലകളിലും ഈ ദിവസങ്ങളിൽ മഴയും ആലിപ്പഴ വർഷവും പൊടിക്കാറ്റുമുണ്ടായേക്കാം. മക്ക, അൽ ജമൂം, അൽ കാമിൽ, ഖുൻഫുദ, അസീർ, നജ്റാൻ, അൽബാഹ, മദീന തുടങ്ങിയ പ്രദേശങ്ങളിലും പൊടിക്കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്ന് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
English Summary: Chance of thunder in Saudi until Thursday; Warning