സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്ന് പ്രവാസി മലയാളികൾ

Mail This Article
റിയാദ്∙ സൗദി അറേബ്യയുടെ ദേശീയ ദിനത്തിൽ വിവിധ പരിപാടികളിൽ പങ്കുചേർന്ന് മലയാളി പ്രവാസി സംഘടനകൾ. രക്തദാന ക്യാംപ് സംഘടിപ്പിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചും മെട്രോ ബസ് യാത്ര നടത്തിയും കേക്ക് വിതരണം നടത്തിയുമാണ് പ്രവാസി സംഘടനകൾ ദേശീയദിന ആഘോഷത്തിന്റെ ഭാഗമായത്. വിവിധ പ്രദേശങ്ങളിൽ മലയാളികൾ ദേശീയദിനവും ഓണ പരിപാടികളും സംയുക്തവുമായും നടത്തി.
∙ രക്തദാന ക്യാംപ് സംഘടിപ്പിച്ച് റിയാദ് കെഎംസിസി പ്രവർത്തകർ
സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ചു 'അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം' എന്ന മുദ്രാവാക്യവുമായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാംപ് നടത്തി. കെഎംസിസി സൗദി നാഷനൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സൗദിയുടെ വിവിധ ഭാഗങ്ങളിൽ കെഎംസിസി കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു.

റിയാദിൽ കിങ് സൌദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി) സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാംപ് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ നീണ്ട ക്യാംപിൽ സ്ത്രീകളടക്കം നിരവധി പേരാണ് രക്തം നൽകാനെത്തിയത്. വർഷങ്ങളായി റിയാദ് കെഎംസിസി സൗദിയുടെ ദേശീയ ദിനത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിക്കാറുണ്ട്. നിരവധി പ്രവർത്തകരാണ് എല്ലാ വർഷവും രക്തം നൽകാനായി റിയാദ് കിങ് സൌദ് മെഡിക്കൽ സിറ്റിയിൽ എത്താറുള്ളത്. വനിതാ കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒട്ടേറെ വനിതകളും രക്തം ദാനം ചെയ്തു.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹാമീദ് എംഎൽഎ പരിപാടി ഉദ്‌ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കിങ് സൌദ് മെഡിക്കൽ സിറ്റി ഡയറക്ടർ ഡോ. ഖാലിദ് , വി. കെ. മുഹമ്മദ്, കെ.കെ. കോയാമുഹാജി, ജലീൽ തിരൂർ, യു. പി. മുസ്തഫ, അബ്ദുസലാം തൃക്കരിപ്പൂർ, പി. സി. അലി വയനാട്, കെ.ടി അബൂബക്കർ, മുജീബ് ഉപ്പട, റസാഖ് വളക്കൈ, ഷുഹൈബ് പനങ്ങാങ്ങര, അബ്ദുൽ മജീദ് മലപ്പുറം, അബ്ദുറഹ്മാൻ ഫറോക്ക്, ഷാഹിദ് മാസ്റ്റർ, ഷംസു പെരുമ്പട്ട ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ, സെക്രട്ടറി സിദ്ദീഖ് തുവ്വൂർ എന്നിവർ പ്രസംഗിച്ചു.

∙ അൽ ഹസ-ഒഐസിസി
അൽ ഹസ∙ ദേശീയ ദിനം അൽ ഹസ്ല ഒ ഐ സി സി വിവിധ പരിപാടികളോടെ നടത്തി. സൗദി ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ആഘോഷ പരിപാടികളിൽ പ്രവർത്തകർ കേക്ക് മുറിച്ചും ആനന്ദ നൃത്തമാടിയും പരസ്പരം ആഹ്ലാദങ്ങൾ പങ്കിട്ടു. കൊച്ചു കുട്ടികളുടെ ഡാൻസും, പാട്ടുകളുമൊക്കെ ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ടായിരുന്നു.
ഉമർ കോട്ടയിൽ, ശാഫി കുദിർ, നവാസ് കൊല്ലം, പ്രസാദ് കരുനാഗപ്പള്ളി, അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, ലിജു വർഗ്ഗീസ്, ഷാനി ഓമശ്ശേരി, റഷീദ് വരവൂർ ,അഫ്സൽ തിരൂർകാട്,ഷിബു സുകുമാരൻ, വിനോദ് വൈഷ്ണവ്, ഷിബു സുക്കേക്ക്, സബീന അഷ്റഫ് ,ജസ്ന മാളിയേക്കൽ, സെബി ഫൈസൽ, റുക്സാന റഷീദ്, മഞ്ജു നൗഷാദ്,അഫ്സാന അഷ്റഫ് ,ഷിജോ വർഗ്ഗീസ്, അൻസിൽ ആലപ്പി ,ഷമീർ പാറക്കൽ, അഫ്സൽ അഷ്റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി
∙ ഗൾഫ് മലയാളി ഫെഡറേഷൻ
റിയാദ്∙ ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് കമ്മിറ്റി ഇത്തവണ റിയാദ് മെട്രോ ബസ്സിൽ ആഘോഷിച്ചാണ് വ്യത്യസ്തമാക്കിയത്. ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകർ കുടുംബത്തോടൊപ്പം മെട്രോ ബസ്സിൽ യാത്ര സംഘടിപ്പിച്ചാണ് രാജ്യത്തിനോടുള്ള ഐക്യദാർഢ്യം പബ്ലിക് ട്രാൻസ്പോർട്ടിങ് കമ്പനിയായ റിയാദ് മെട്രോ ബസ്സിൽ ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോടിന്റെ നേതൃത്വത്തിൽ നടത്തിയത്.
മലാസിൽ നിന്ന് തുടങ്ങിയ 100 പേർ സഞ്ചരിക്കാവുന്ന മെട്രോ ബസ്സിൽ സൗദി അറേബ്യയുടെ ദേശീയ പതാകയും ഏന്തി റിയാദിലെ പ്രധാന സിറ്റികളിൽ കൂടി ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബാംഗങ്ങൾ യാത്ര ചെയ്തു. റിയാദ് കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ജനറൽ സെക്രട്ടറി ഷഫീന, ട്രഷറർ ഷാജഹാൻ, കോഡിനേറ്റർ കോയ, വൈസ് പ്രസിഡന്റ് അഷ്റഫ് ചേലാമ്പ്ര, ഡാനി, ജോയിൻ സെക്രട്ടറി സുബൈർ കുമ്മൽ, സാജിത, ഹൈദർ, ഷെമി, നൗഷാദ്, ഷാനവാസ്, സുധീർ, റെജീന കായംകുളം, ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകരും കുടുംബങ്ങളോടൊപ്പം രണ്ട് ബസ്സുകളിലായി റിയാദ് സിറ്റിയിൽ കൂടി യാത്ര നടത്തിയത്.
∙ പ്രവാസി മലയാളി ഫൗണ്ടേഷൻ ഓണവും ദേശീയ ദിനാഘോഷവും
റിയാദ് പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ദിനാഘോഷവും ഓണാഘോഷ പരിപാടികളും നടത്തി. റിയാദിലെ വിവിധ സംഘടന പ്രതിനിധികളടക്കം നുറുക്കണക്കിനാളുകൾ സംബന്ധിച്ചു.
ഓണസദ്യക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം കോട്ടയം പ്രവാസി അസോസിയേഷൻ ചെയർമാനുമായ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷനൽ സ്പീക്കർ സുഷമ ഷാൻ ഓണസന്ദേശം നൽകി. ഗായകൻ നസീർ മിന്നലെ മുഖ്യാതിഥിയായിരുന്നു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജഹാൻ ചാവക്കാട് അദ്ധ്യക്ഷത വഹിച്ചു നാഷനൽ കമ്മറ്റി പ്രസിഡന്റ് ഡോ. അബ്ദുൾ നാസർ, സുലൈമാൻ വിഴിഞ്ഞം, സജീവ്, സൈഫ് കൂട്ടുങ്കൽ, അജേഷ് ഓലകെട്ടി, ജലീൽ ആലപ്പുഴ, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, ഷിബു ഉസ്മാൻ, ബഷീർ കോട്ടയം, മുജീബ് കായംകുളം, റിയാസ് വണ്ടൂർ, ബിനു തോമസ്, ബോണി ജോയ്, നിഖില സമീർ, റഷീദ് കായംകുളം, ആരിഫ് ചാവക്കാട്, സലിം അർത്തിയിൽ, യൂനുസ് ചാവക്കാട്,പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റി സെക്രട്ടറി റസ്സൽ മഠത്തിപറമ്പിൽ, ട്രഷറർ പ്രെഡിൻ അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ത്യൻ എംബസി പ്രതിനിധി പുഷ്പരാജ്, ശിഹാബ് കോട്ടുകാട്, നിഹാസ് പാനൂർ, നിഷാദ് തിരുവനന്തപുരം, ഖാൻ പത്തനാപുരം, നൗഷാദ് ചിറ്റാർ, നബീൽ ഇംപെക്സ് എന്നിവർ സംബന്ധിച്ചു.
കലാകായിക മത്സരങ്ങൾക്ക് സലിം വാലില്ലാപ്പുഴ, നിസാം കായംകുളം, സുരേന്ദ്ര ബാബു, സിയാദ് വർക്കല, സഫീർ തലാപ്പിൽ, നാസർ പൂവാർ, രാധൻ പാലത്ത്, റഫീഖ് വെട്ടിയാർ, നസീർ തൈക്കണ്ടി, സമീർ റോയ്‌ബാക്, കെ.ജെ. റഷീദ്, ശ്യാം വിളക്കുപാറ,നൗഷാദ് യാഖൂബ്, ജെറിൻ, ഷമീർ കല്ലിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
∙ കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റർ ആഘോഷിച്ചു
കൊയിലാണ്ടി നാട്ടുക്കുട്ടം റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച "ഓണപ്പൂരം2023" ഓണാഘോഷവും ദേശീയദിന ആഘോഷ പരിപാടികളും സംയുക്തമായി നടത്തി.
ഗഫൂർ കൊയിലാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ക്കാരിക യോഗം സാഹിത്യകാരൻ ജോസഫ് അതിരിക്കൽ ഉദ്ഘാടനം ചെയ്തു. 21–ാമത് പ്രവാസി ഭാരതീയ കർമ്മശ്രേഷ്ഠ കേരള പുരസ്ക്കാര ജേതാവ് ഗഫൂർ കൊയിലാണ്ടിയെ രക്ഷാധികാരി സന്തോഷ് കെ. പെരുമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു, സലിം കൊളക്കര,സുധീർ കുമ്മിൾ,നൗഷാദ് ആലുവ,നാസർ ലെയിസ്,അബ്ദുല്ല വല്ലഞ്ചിറ,സുലൈമാൻ വിഴിഞ്ഞം,റഫീക് ഹസ്സൻ,അസ്സം പാലത്ത്,ജയൻ കൊടുങ്ങല്ലൂർ,ഇസ്മായിൽ പയ്യോളി,നിയാസ് പാനൂർ, മജീദ് പൂളക്കാടി,ഹർഷാദ് യം.ടി,അഗിനാസ് കരുനാകപള്ളി, സെക്രട്ടറി അഷറഫ് ബാലുശ്ശേരി , ട്രഷറർ ജെയ്സൽ നന്മണ്ട എന്നിവർ പ്രസംഗിച്ചു
കലാ പരിപാടികൾക്ക് ഹനീഫ ഊരള്ളൂർ നേതൃത്വം നൽകി. അൽതാഫ് കോഴിക്കോട്,സത്താർ മാവൂർ, ജെലീൽ കൊച്ചിൻ,ശബാനാ ഹർഷാദ്, അഞ്ജലി സുധീർ,അക്ഷയി സുധീർ,ഷിഹാബ് തൃശൂർ,അസർ മമ്പാട്,സൈൻ പച്ചക്കര,ഷിജു എന്നിവർ പാട്ടുപാടി.
English Summary: Expatriate Malayalis participating in the Saudi National Day celebration