ADVERTISEMENT

മസ്‌കത്ത് ∙ ഒമാനും യുഎഇക്കും ഇടയില്‍ ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ മുവാസലാത്ത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ അല്‍ ഐനിലേക്കും അബുദാബിയിലേക്കും ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനി (മുവാസലാത്ത്) അറിയിച്ചു. ബുറൈമി വഴിയാകും യുഎ ഇയിലേക്കുള്ള സര്‍വീസുകളെന്നും മുവാസലാത്ത് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

മസ്‌കത്തിലെ അസൈബ സ്റ്റേഷനില്‍ നിന്നാണ് ബസ് പുറപ്പെടുക. ബുറൈമി അതിര്‍ത്തി വഴി അല്‍ ഐനിലേക്കും ഇവിടെ നിന്ന് അബുദാബിയിലേക്കുമാണ് സര്‍വീസുകള്‍. അല്‍ ഐനിലേക്ക് ആറ് മണിക്കൂറും 30 മിനുട്ടുണ് യാത്രാ സമയം. അബുദാബിയിലേക്ക് 9 മണിക്കൂറും 10 മനിട്ടും സമയമെടുക്കും. അല്‍ ഐനിലേക്ക് 8.500 റിയാലും അബുദാബിയിലേക്ക് 11.500 റിയാലുമാണ് ചെലവ് വരുന്നത്. സ്വകാര്യ ബസ് കമ്പനി മസ്‌കത്തില്‍ നിന്ന് ദുബായിലേക്ക് 10 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്.

ഉയര്‍ന്ന നിരക്കും കുറഞ്ഞ സര്‍വീസുകളും കാരണം ഒമാന്‍-യുഎഇ ബസ് യാത്രികര്‍ ഏറെ പ്രയാസം നേരിടുന്ന ഘട്ടത്തിലാണ് മുവാസലാത്ത് സര്‍വീസുമായി വീണ്ടുമെത്തുന്നത്. നേരത്തെ മുവാസലാത്ത് സര്‍വീസ് അവസാനിപ്പിച്ചതിനാല്‍ സ്വകാര്യ ബസ് സര്‍വീസ് മാത്രമാണ് നിലവില്‍ ഒമാനും യുഎഇയ്ക്കും ഇടയിലുണ്ടായിരുന്നത്. കോവിഡിന് ശേഷമാണ് ബസ് സര്‍വീസുകളുടെ എണ്ണം കുത്തനെ കുറഞ്ഞത്. മുവാസലാത്ത് പുതിയ സര്‍വീസുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ലെങ്കിലും കുടുതല്‍ ബസുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

English Summary: Bus service starts from Muscat to Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com