ADVERTISEMENT

അഞ്ചക്കം വരെയുള്ള സംഖ്യകൾ അതിവേഗം കൂട്ടി വിസ്മയിപ്പിക്കുകയാണ് നാലുവയസ്സുകാരനായ മലയാളിക്കുട്ടി നൃണോയ് സുധീഷ്. അസാധാരണ വേഗത്തിൽ കണക്കു കൂട്ടുന്നതിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, കിഡ്സ് വേൾഡ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിലും ഈ കുട്ടി പ്രതിഭ ഇടം നേടിയിട്ടുണ്ട്. ദുബായിലെ നിർമാണ സ്ഥാപനത്തിൽ ടെക്നിക്കൽ എൻജിനീയറായ, കൊല്ലം പരവൂർ സ്വദേശി സുധീഷിന്റെയും നീതുവിന്റെയും എകമകനായ നൃണോയ് ഷാർജ ഇന്ത്യൻ സ്കൂളിലെ കിന്റർഗാർട്ടനിലാണ്. 

നൃണോയ് തനിക്ക് കിട്ടിയ അംഗീകാരങ്ങളുമായി
നൃണോയ് തനിക്ക് കിട്ടിയ അംഗീകാരങ്ങളുമായി

 

മൂന്നര വയസ്സുള്ളപ്പോഴാണ് നൃണോയ്‌യുടെ അസാധാരണ പ്രതിഭ മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുന്നത്. മൂന്നു മിനിറ്റിനുള്ളിൽ ഇരുപത് അഞ്ചക്ക സംഖ്യകൾ കൂട്ടി ഉത്തരം പറഞ്ഞ് നൃണോയ് മറ്റുള്ളവരെ അമ്പരപ്പിച്ചിട്ടുണ്ട്. അസാധാരണ ഓർമശക്തി പ്രകടിപ്പിക്കുന്ന ഈ കുഞ്ഞുമിടുക്കൻ‌  വാക്കുകളും അക്കങ്ങളും ഓർത്തുവയ്ക്കുന്നതിലും മികവു കാട്ടുന്നു. ഒന്നു മുതൽ 100,000 വരെയുള്ള സംഖ്യകൾ വായിക്കാനും എഴുതാനുമുള്ള കഴിവ്, ഒന്നു മുതൽ 20 വരെയുള്ള ഗുണനപ്പട്ടികകളിലെ വൈദഗ്ധ്യവും ദിവസങ്ങൾ, മാസങ്ങൾ, വിവിധ പഴങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ, ഗ്രഹങ്ങൾ എന്നിവയുടെ പേരുകൾ കൃത്യമായി പറയുന്നതിലെ ഓർമ്മശക്തിയും നൃണോയ്‌യെ ശ്രദ്ധേയനാക്കുന്നു. 

 

ആറു മാസം മുൻപ് ആശുപത്രിയിൽ സന്ദർശിച്ച ഡോക്ടറുടെ പേരും റൂം നമ്പറുമെല്ലാം നൃണോയ് അനായാസം ഓർമിക്കുന്നെന്നും ഒരു കാര്യം ഒറ്റത്തവണ കേട്ടാൽ പോലും മാസങ്ങൾക്കു ശേഷവും നൃണോയ് അത് ഓർത്തു പറയുമെന്നും സുധീഷ് മനോരമ ഓൺലൈനോട് പറഞ്ഞു. 

 

 

English Summary: Child prodigy Nirnoy Sudheesh's mathematical skills

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com