‘സ്ത്രീ ശാക്തീകരണത്തിന് ഇന്ത്യൻ ഗവൺമെന്റ് മുന്നിൽ’
![telungu-pravasi തെലുങ്ക് ഭാഷാ – സൗദി ദേശീയ ദിനാഘോഷം റിയാദ് ഇന്ത്യൻ എംബസി ഡിസിഎം അബു ജോർജ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/9/26/telungu-pravasi.jpg?w=1120&h=583)
Mail This Article
റിയാദ് ∙ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ ഇന്ത്യൻ ഗവൺമെൻ്റ് മുൻപന്തിയിലാണെന്നും പാർലമെൻ്റ് നിയമസഭാ സീറ്റുകളിൽ വനിതകൾക്കുള്ള 33 ശതമാനം സംവരണം ഈ വഴിയിൽ ഒരു നാഴികക്കല്ലാണെന്നും റിയാദിലെ ഇന്ത്യൻ എംബസി ഡിസിഎം അബു മാത്തൻ ജോർജ് പറഞ്ഞു. സൗദിയിലെ തെലുങ്ക് പ്രവാസികളുടെ സാമൂഹിക സാംസ്കാരിക സംഘടനയായ സാറ്റ (സൗദി അറേബ്യ തെലുങ്ക് അസോസിയേഷൻ) സൗദി ദേശീയ ദിനാഘോഷത്തോടൊപ്പം സംഘടിപ്പിച്ച തെലുങ്ക് ഭാഷാ ദിനോത്സവ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റിയാദിൽ തെലുങ്ക് ഭാഷ ദിനത്തോടനുബന്ധിച്ച് ഒരുക്കിയ പ്രൌഢോജ്വല പരിപാടിക്ക് പിന്നിൽ സജീവമായി പ്രവർത്തിച്ച് തുല്യ പങ്കാളിത്തം വഹിച്ച തെലുങ്ക് വനിതകളെ അദ്ദേഹവും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി മൊയിൻ അക്തറും അഭിനന്ദിച്ചു.
![telungu-pravasi4 telungu-pravasi4](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
മരുഭൂമികളിൽ ജോലിയെടുക്കുന്ന ഇടയന്മാർ മുതൽ വിവിധ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ പ്രധാന വിഭാഗങ്ങളിലെ ഉയർന്ന വിദഗ്ദൻമാരടക്കം സൌദിയിലുടനീളം ചിതറിക്കിടക്കുന്ന തെലുങ്ക് പ്രവാസികളെ കുറിച്ച് മാധ്യമപ്രവർത്തകൻ ഇർഫാൻ മുഹമ്മദും ദിശ സാമൂഹിക സാംസ്കാരിക സംഘടനയുടെ പ്രവർത്തനങ്ങളെ വന്ദനയും വിശദീകരിച്ചു. പ്രസിഡൻ്റ് മല്ലേശൻ, ജനറൽ സെക്രട്ടറി മുസമ്മിൽ, ജി.ആനന്ദ രാജു എന്നിവർ പ്രസംഗിച്ചു.
![telungu-pravasi3 telungu-pravasi3](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
തെലുങ്ക് സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകിയ മലയാളി സാമൂഹിക പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട്, നാസ് വക്കം, സിദ്ദിഖ് തുവൂർ, അബ്ദുൾ റഫീക്ക് എന്നിവരെ ആദരിച്ചു. സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള നിർധനരായ തെലുങ്ക് തൊഴിലാളികൾക്ക് മലയാളി സാമൂഹിക– ജീവകാരുണ്യ പ്രവർത്തകർ നൽകുന്ന സഹായങ്ങളെ സാറ്റ നേതാക്കൾ അഭിനന്ദിച്ചു.
![telungu-pravasi1 telungu-pravasi1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സാംസ്കാരിക പരിപാടികൾ, നൃത്തനൃത്യങ്ങൾ, ഗാനാലാപനം, ഹാസ്യപരിപാടികൾ, കുട്ടികൾക്കുള്ള പരിപാടികൾ എന്നിവ അരങ്ങേറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തെലുങ്ക് പ്രവാസി സമൂഹത്തിലെ വൻജനാവലിയാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുത്തത്.