പ്രവാസികൾക്ക് സന്തോഷ വാർത്ത; വെള്ളിയാഴ്ച അബുദാബിയിൽ പാർക്കിങും ടോളും സൗജന്യം

Mail This Article
അബുദാബി ∙ നബിദിനം പ്രമാണിച്ചുള്ള അവധി ദിനമായ വെള്ളിയാഴ്ച അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. പൊതു അവധി ദിവസങ്ങളിൽ മുസഫയിലെ എം–18ലെ പാർക്കിങ് കേന്ദ്രത്തിലും സൗജന്യമായിരിക്കും. എന്നാൽ നിരോധിത മേഖലകളിലും നിർത്തിയിട്ട മറ്റു വാഹനങ്ങൾക്ക് മാർഗ തടസ്സം ഉണ്ടാക്കുംവിധത്തിലും പാർക്ക് ചെയ്യരുതെന്നും ഓർമിപ്പിച്ചു. താമസക്കാർക്ക് സംവരണം ചെയ്ത പാർക്കിങിൽ (റെസിഡന്റ് പാർക്കിങ്) രാത്രി 9 മുതൽ രാവിലെ 8 വരെ പാർക്ക് ചെയ്യാൻ പാടില്ല.
ഡാർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. അതേസമയം ശനിയാഴ്ച ദിവസം സാധാരണ തിരക്കുള്ള സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും) ടോൾ ഗേറ്റ് നിരക്കുകൾ പുനരാരംഭിക്കും.
English Summary: Parking and toll free in Abu Dhabi on friday