ചരിത്രമെഴുതി സൗദി; ലോകത്തിലെ ആദ്യ സമ്പൂർണ്ണ റോബോടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

Mail This Article
റിയാദ്∙ അഭൂതപൂർവമായ മെഡിക്കൽ നേട്ടത്തിൽ റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി ആൻഡ് റിസർച്ച് സെന്റർ. റോബോട് ഉപയോഗിച്ച് പൂർണ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഇത്തരത്തിലുള്ള ശസ്ത്രക്രിയ ലോകത്ത് തന്നെ ആദ്യമാണ്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD), ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (HCC) എന്നിവ ബാധിച്ച 60 വയസ്സുള്ള ഒരു സൗദി രോഗിയിലാണ് വിജയകരമായി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്
കെഎഫ്‌എസ്‌എച്ച് ആൻഡ് ആർസിയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഓർഗൻ ട്രാൻസ്‌പ്ലാന്റ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ പ്രൊഫ. ഡയറ്റർ ബ്രൂയറിങ്ങിന്റെ നേതൃത്വത്തിലാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത്. പൂർണ്ണമായും റോബോടിക് കരൾ മാറ്റിവയ്ക്കൽ പ്രവർത്തനങ്ങളിൽ കൈവരിച്ച വിജയം അവയവമാറ്റത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
English Summary: Saudi Arabia is successful in whole liver transplant, using a robot for first time in the world