ADVERTISEMENT

ജിദ്ദ∙ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സാധുത ഇലക്ട്രോണിക് രീതിയിൽ പരിശോധിക്കുന്ന സംവിധാനം സൗദിയിൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും ക്യാമറ വഴി ഇന്‍ഷുറന്‍സ് നിയമ ലംഘനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും.  ഓരോ 15 ദിവസത്തിലും ക്യാമറകൾ വഴി ഇന്‍ഷുറന്‍സ് സാധുക പരിശോധിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.

 

ട്രാഫിക് വിഭാഗത്തിൽ നേരത്തെ തന്നെ ഇൻഷൂറൻസ് നിയമലംഘനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലുള്ള ക്യാമറകൾക്ക് പുറമെ ഇൻഷൂറൻസ് ലംഘനങ്ങൾ കണ്ടെത്താനായി പ്രത്യേക ക്യാമറകൾ സ്ഥാപിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

 

ഇൻഷൂറൻസ് സാധുത ഇല്ലാത്ത വാഹനങ്ങൾക്ക് 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക. അബ്ഷിർ വഴി ഇൻഷൂറൻസ് പിഴ അറിയാൻ സാധിക്കും.  കാലഹരണപ്പെടുക, ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുക തുടങ്ങിയവയെല്ലാം നിയമ ലംലനമായി കണക്കാക്കും.

 

 

English Summary: Saudi Traffic to introduce e-monitoring of vehicle insurance violation from Oct. 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT