ADVERTISEMENT

ജിദ്ദ∙ 20ാമത് സിഫ് ഈസ് ടീ ചാംപ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇന്ന് (29) വൈകീട്ട് 6.30 മുതൽ ജിദ്ദ വസീരിയ അൽ തആവൂൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. നടൻ ഹരീഷ് കണാരൻ, സിനിമ, ടിവി കലാകാരൻ അനിൽ ബേബി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

5,000 ത്തോളം കാണികൾക്ക് ടൂർണമെന്റ് വീക്ഷിക്കാം.വിശാലമായ കാർ പാർക്കിങ് സൗകര്യമുണ്ടായിരിക്കും. 11 ആഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകൾ മാറ്റുരക്കും. ഡിസംബർ എട്ടിന് ഫൈനൽ നടക്കും. ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളുടെ ഒരു വലിയ നിര തന്നെ ടൂർണമെന്റിലെ വിവിധ ടീമുകൾക്ക് വേണ്ടി അണി നിരക്കും. നിരവധി നാഷനൽ, രാജ്യാന്തര കളിക്കാർ ഇതിനോടകം ജിദ്ദയിലെത്തി ടീമുകൾക്കൊപ്പം പരിശീലനത്തിലേർപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു.

മൂന്ന് പതിറ്റാണ്ടോളം പ്രായമുള്ള ആദ്യ പ്രവാസി ഫുട്ബാൾ ഭരണ സംവിധാനമായ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) തികച്ചും പ്രഫഷണലായി അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ എന്നും ശ്രമിച്ചിട്ടുണ്ടെന്നും ഈ സീസണിലും കുറ്റമറ്റ രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള എല്ലാ സന്നാഹങ്ങളും ക്രമീകരിച്ചിട്ടുണ്ടന്നും ഭാരവാഹികൾ അറിയിച്ചു.

ലൈസൻസുള്ള സൗദി റഫറിമാരായിരിക്കും ഓരോ കളികളും നിയന്ത്രിക്കുക. ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് നിലവാരമുള്ള മികച്ച മത്സരങ്ങൾ കാണുവാനുള്ള 11 ആഴ്ചകളാണ് തങ്ങൾ ഒരുക്കുന്നതെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, ജനറൽ സെക്രട്ടറി നിസാം മമ്പാട്, ട്രഷറർ നിസാം പാപ്പറ്റ, രക്ഷാധികാരി നാസർ ശാന്തപുരം, യാസർ അറഫാത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English Summary: 20th Siff Eastea Champions League Football Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com