സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ആന്ധ്ര സ്വദേശികളുടെ മൃതദേഹങ്ങൾ ഖബറടക്കി
Mail This Article
റിയാദ് ∙ വാഹനാപകടത്തിൽ മരിച്ച ആന്ധ്ര സ്വദേശികളായ ദമ്പതികളുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങൾ ഖബറടക്കി. കഴിഞ്ഞ മാസം 25ന് രാവിലെ ന് റിയാദ് നഗരത്തിന് കിഴക്ക് തുമാമയിലെ ഹഫ്ന - തുവൈഖ് റോഡിൽ ഫോഡ് കാറും സൗദി പൗരൻ ഓടിച്ച വാഹനവും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം.
കുവൈത്തിൽ നിന്ന് ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയ ഹൈദരാബാദുകാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാൻ ഗൗസ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കിയത്.
കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്ന മൃതദേഹങ്ങൾ റൂമ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഡിഎൻഎ പരിശോധനയിലൂടെയാണ് ഓരോ മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചത്. കെഎംസിസി ജീവകാരുണ്യവിഭാഗം ചെയർമാനും പ്രമുഖ സാമൂഹികപ്രവർത്തകനുമായ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹങ്ങൾ ഖബറടക്കിയത്.
English Summary: Bodies of Andhra natives who died in a car accident were buried in Saudi Arabia