ADVERTISEMENT

അബുദാബി ∙ യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പോളിസി എടുക്കാൻ എസ്എംഎസിലൂടെയും അവസരം. ഇത്തിസലാത്ത്, ബോട്ടിം മൊബൈൽ ആപ് എന്നിവയിലൂടെയാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. നിർബന്ധ ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്തവർക്ക് ഒക്ടോബർ മുതൽ 400 ദിർഹം പിഴ ഈടാക്കും.

ഇത്തിസലാത്ത് വരിക്കാർ ഐഡി എന്ന് ടൈപ്പ് ചെയ്ത ശേഷം സ്പേസ് ഇട്ട് എമിറേറ്റ് ഐഡി നമ്പർ തെറ്റുകൂടാതെ ടൈപ്പ് ചെയ്ത് 2120 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഇൻഷുറൻസ് പ്രീമിയം തുക ഫോൺ ബാലൻസിൽനിന്ന് ഈടാക്കും. പോസ്റ്റ് പെയ്ഡ് കണക്‌ഷനാണെങ്കിൽ അടുത്ത ബില്ലിൽ തുക ചേർക്കും. ബോട്ടിം ആപ് തുറന്നാൽ ലഭിക്കുന്ന ഐഎൽഒഇ ഓപ്ഷനിൽ ക്ലിക്ക് ചെയ്തും പദ്ധതിയിൽ ചേരാം. ഇതുവരെ പദ്ധതിയിൽ ചേരാത്ത തൊഴിലാളികൾക്കു വേണ്ടി തൊഴിലുടമകൾ മുൻകൈ എടുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമിപ്പിച്ചു.

പോളിസി എടുക്കാൻ

ദോഹ∙ ഇൻഷൂൻസ് കമ്പനിയുടെ വെബ്സൈറ്റ് (www.iloe.ae), സ്മാർട്ട് ആപ് (iloe), ബിസിനസ് സെന്ററുകളിലെ കിയോസ്ക് മെഷീൻ, അൽഅൻസാരി എക്സ്ചേഞ്ച്, ബാങ്കിന്റെ എടിഎം/ആപ്ലിക്കേഷൻ, ടെലികമ്യൂണിക്കേഷൻ ബിൽ എന്നിവയിലൂടെ പോളിസി എടുക്കാം. പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർക്ക് 5 ദിർഹം. അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹം ആണ് പ്രീമിയം. അടിസ്ഥാന ശമ്പളത്തിന്റെ 60% വീതം പരമാവധി 3 മാസം ലഭിക്കും. ആദ്യ വിഭാഗക്കാർക്ക് മാസത്തിൽ പരമാവധി 10,000 ദിർഹവും രണ്ടാം വിഭാഗക്കാർക്ക് 20,000 ദിർഹവും ആണ് ലഭിക്കുക. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം ജോലി നഷ്ടപ്പെട്ടവർക്കാണ് ആനുകൂല്യം.  

സ്വന്തം കാരണത്താലല്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല. വിവരങ്ങൾക്ക്: 600 599555. വെബ്സൈറ്റ് www.iloe.ae

English Summary: UAE unemployment insurance through SMS.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT