ADVERTISEMENT

അബുദാബി ∙ യുഎഇയിൽ സ്പോൺസർ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താൽ വീസ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറിലെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ലെന്നും പറഞ്ഞു. 

വീസ മാറ്റ നടപടികൾ പൂർത്തിയാക്കാതെ മറ്റിടങ്ങളിൽ ജോലി ചെയ്താലും തൊഴിൽ കരാർ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാൻ മന്ത്രാലയം അനുമതി നൽകി. വിവിധ നിയമലംഘനങ്ങളിൽ തൊഴിൽ ഉടമയുടെ അധികാരത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രാലയം.

വ്യാജ രേഖകൾ നൽകിയും വേഷം മാറിയും ജോലി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞാലും മുന്നറിയിപ്പില്ലാതെ തൊഴിൽ കരാർ റദ്ദാക്കാം. തൊഴിലുടമയക്ക് ഭീമമായ നഷ്ടം വരുത്തിയാലും മനഃപൂർവം സ്വത്ത് നശിപ്പിച്ചാലും ഇതേ നടപടി സ്വീകരിക്കാം.

ജോലിയുടെയും തൊഴിലിടത്തിന്റെയും സുരക്ഷയ്ക്ക് സ്ഥാപനം സ്വീകരിച്ച ആഭ്യന്തര മാർഗനിർദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലും തൊഴിൽ കരാർ റദ്ദാക്കി പിരിച്ചുവിടാം.

താക്കീത് നൽകണം

തൊഴിൽ കരാറിലെ അടിസ്ഥാന നിയമങ്ങൾ ലംഘിച്ചാൽ രേഖാമൂലം താക്കീത് നൽകണം. 2 തവണ മുന്നറിയിപ്പു നൽകിയിട്ടും ലംഘനം ആവർത്തിച്ചാൽ തൊഴിൽ കരാർ റദ്ദാക്കാം. ജോലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പരസ്യമാക്കുന്നവർക്കും ജോലി പോകും.

ജോലിക്കിടെ ലഹരി വേണ്ട

ജോലിസമയത്ത് ലഹരി ഉപയോഗിക്കുകയോസദാചാര വിരുദ്ധമായി പെരുമാറുകയോ ചെയ്താലും തൊഴിൽ കരാർ റദ്ദാക്കാം. തൊഴിലുടമ, മാനേജർ, വകുപ്പ് തലവൻമാർ, സഹപ്രവർത്തകർ എന്നിവരെ കയ്യേറ്റം ചെയ്താലും വീസ റദ്ദാക്കി ജോലിയിൽ നിന്നു പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. 

20 ദിവസം വിട്ടുനിന്നാൽ പണി പോകും

തക്കതായ കാരണങ്ങളില്ലാതെ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതും വിനയാകും. വർഷത്തിൽ 20 ദിവസത്തിൽ കൂടുതൽ പലപ്പോഴായി ജോലിയിൽനിന്ന് വിട്ടുനിന്നാൽ തൊഴിൽ കരാർ റദ്ദാക്കാം. 

ഒരാഴ്ച തുടർച്ചയായി ജോലിയിൽനിന്ന് മുങ്ങുന്നവരെയും പിരിച്ചുവിടാം. വ്യക്തിപരമായ താൽപര്യങ്ങൾക്കും ധനസമ്പാദനത്തിനും വേണ്ടി പദവി ദുരപയോഗം ചെയ്താലും തൊഴിൽ കരാർ റദ്ദാക്കാനാകും.

English Summary: Employer can cancel visa if the worker works in another organization in UAE 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT