വീണ ജോർജിനെതിരായ പരാമർശം പിൻവലിക്കുന്നതായി കെ എം ഷാജി
Mail This Article
×
ദമാം∙ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ പരാമർശം പിൻവലിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ആരോഗ്യമന്ത്രിക്കെതിരെ സാധനമെന്ന വാക്ക് ഉപയോഗിച്ചത് വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നു. ആരോഗ്യവകുപ്പിനെക്കുറിച്ച് മന്ത്രിക്ക് അന്തവും കുന്തവുമില്ലെന്നാണ് ഉദ്ദേശിച്ചത്. അത് ആവർത്തിച്ചുകൊണ്ടേയിരിക്കും.
വ്യക്തിക്കെതിരായ പരാമർശമല്ല, വകുപ്പിലെ കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞത്. ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ നോമിനിയായ ആരോഗ്യ സെക്രട്ടറിയാണ് കോടികളുടെ അഴിമതി നടത്തുന്നതെന്നും കെ.എം.ഷാജി ആരോപിച്ചു. സൗദിയിലെ ദമാമിൽ കണ്ണൂർ ജില്ലാ കെഎംസിസി പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം.
English Summary: K. M. Shaji retracts his anti-women remarks against Veena George
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.