യുഎഇയിൽ നാളെ മുതൽ പെട്രോളിനും ഡീസലിനും വില കൂടും

Mail This Article
×
അബുദാബി∙ യുഎഇയിൽ ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും അടുത്ത മാസവും വില കൂടും. പെട്രോൾ സൂപ്പർ 98, സ്പെഷ്യൽ 95, ഇ–പ്ലസ് 91 എന്നിവയ്ക്ക് ലിറ്ററിന് മൂന്ന് ഫിൽസ് വരെയാണ് വർധിപ്പിച്ചത്. തുടർച്ചയായ നാലാം മാസമാണ് വിലക്കയറ്റം.


ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച് ഒക്ടോബറിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 1.53 ദിർഹം മുതൽ 8.32 ദിർഹം വരെ കൂടുതൽ നൽകേണ്ടിവരും. ജൂണിൽ ഫ്യുവൽ പ്രൈസ് കമ്മിറ്റി 21 ഫിൽസ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.
English Summary: Petrol and diesel prices will increase in UAE tomorrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.