പ്രവാചക ചര്യയിലേക്ക് മടങ്ങണം: ഡോ. ശൈഖ് അബ്ദുല്ല അൽ മഅ്മരി

Mail This Article
ഇബ്‌റ∙ സഹ്‌റത്തുൽ ഖുർആൻ മദ്‌റസയുടെ ആഭിമുഖ്യത്തിൽ മീലാദുന്നബി ആഘോഷം 'നൂറെ നബി-2023' നടന്നു. ഇബ്‌റ അലായയിൽ ഒമാൻ വിമിൻസ് അസോസിഷൻ ഹാളിൽ നടന്ന പരിപാടി അൽ നഖ്‌ൽ ഗവർണർ ശൈഖ് ഖലീഫ സാലിഹ് അൽ ബുസൈദി ഉത്ഘാടനം ചെയ്തു. സാംസ്കാരിക സംഗമത്തിൽ ഇബ്‌റ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് ഇമാമും മസ്കറ്റ് ശരീഅത്ത് കോളേജ് പ്രഫസറും ആയ ഡോ: അബ്ദുല്ല സഈദ് അൽ മഅ്മരി മുഖ്യപ്രഭാഷണം നടത്തി. ഒ ഐ സി സി പ്രതിനിധി അലി കോമത്ത്, കൈരളി ഇബ്‌റ പ്രതിനിധി ജിജോ എന്നിവർ സംഗമത്തെ സംബോധന ചെയ്തു. മദ്‌റസ വിദ്യാർഥികളുടെ കലാപരിപാടികൾ , ഫ്ലവർ ഷോ, ബുർദ മജ്‌ലിസ്, ദഫ് പ്രദർശനം, നഅ്ത് എന്നിവ അരങ്ങേറി.
ശുകൂർ ഇർഫാനി ചെമ്പരിക്ക, അസ്‌ഹറുദ്ദീൻ റബ്ബാനി കല്ലൂർ, അബ്ദുല്ല അനീഖ് എന്നിവരൂടെ നേതൃത്വത്തിൽ പ്രവാചക പ്രകീർത്തന കാവ്യസുധ നടന്നു. മദ്‌റസ പ്രിൻസിപ്പാൾ മുഹമ്മദ് നിശാദ് അഹ്‌സനി , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുസ്തഫ ബാംഗ്ലൂർ, ജനറൽ കൺവീനർ ശാഹുൽ ഹമീദ് പത്തനാപുരം, മദ്‌റസ മാനേജമന്റ് കമ്മിറ്റി പ്രതിനിധികളായ നാസർ പള്ളിക്കൽ, സജിനാസ് മംഗലത്ത്, ജലീൽ രണ്ടത്താണി എന്നിവർ സംസാരിച്ചു
English Summary: Return to prophetic practice: Dr. Sheikh Abdullah Al Mamari