തൊഴിൽ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Mail This Article
അബുദാബി∙ യുഎഇ പ്രഖ്യാപിച്ച തൊഴിൽ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി ഇന്ന്(30) അവസാനിക്കും. അംഗമാകാത്തവരിൽ നിന്ന് നാളെ മുതൽ 400 ദിർഹം പിഴ ഈടാക്കും. ഇത്തരക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നും മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി.
അംഗമായ ശേഷം തുടര്‍ച്ചയായി മൂന്ന് മാസം വിഹിതം അടക്കുന്നതില്‍ വീഴ്ച വരുത്തിലായും അംഗത്വം റദ്ദാക്കപ്പെടും. ഇതിന് പുറമെ ഇരൂന്നൂറ് ദിര്‍ഹം പിഴയും അടക്കേണ്ടി വരും. സ്വകാര്യ- സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻപേർക്കും നിയമം ബാധകമാണ്. ബിസിനസുകാർ, തൊഴിൽ ഉടമകൾ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ എന്നിവർക്ക് ഇളവുണ്ട്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി. 16,000 രൂപവരെ മാസ ശമ്പളമുള്ളവർക്ക് പ്രതിമാസം അഞ്ചു ദിർഹവും 16,000 ന് മുകളിൽ ശമ്പളമുള്ളവർക്ക് പ്രതിമാസം 10 ദിർഹവുമാണ് ഇൻഷുറൻസ് പ്രീമിയം.
English Summary: The deadline to join the Employment Insurance Scheme ends today