ADVERTISEMENT

അബുദാബി∙ ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന് (എഫ്‌ഡിഎഫ്) കീഴിലുള്ള കുടുംബ കേന്ദ്രീകൃത സേവനങ്ങളുടെയും സംരംഭങ്ങളുടെയും ഉജ്വല നിര യുഎഇയിൽ അനാച്ഛാദനം ചെയ്‌തു. ജനറൽ വിമൻസ് യൂണിയൻ (ജിഡബ്ല്യുയു) ചെയർവുമണും 'രാഷ്ട്രമാതാവു'മായ  ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ മാർഗനിർദേശപ്രകാരമാണ് ദീർഘവീക്ഷണത്തോടെയുള്ള ഈ നീക്കം.  സാമൂഹിക സ്ഥിരതയുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്‍റേയും ആകെയുള്ള ക്ഷേമത്തിന്റെ ഭൂപ്രകൃതി പുനർനിർവചിക്കാൻ ഈ പദ്ധതി സജ്ജമാണെന്ന് അധികൃതർ പറഞ്ഞു. 

 

 

∙ കുടുംബങ്ങളുടെ ശാക്തീകരണം സമ്പന്ന രാജ്യത്തിന്റെ അടിത്തറ‌

 

 സമൂഹത്തിന്റെ അടിസ്ഥാന ഘടകത്തെ ശക്തിപ്പെടുത്തുന്നതിനുള്ള എഫ്ഡിഎഫിന്റെ സേവനങ്ങളുടെ സൂക്ഷ്മമായ രൂപകൽപനയ്ക്ക് അടിവരയിടുന്നതായി ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ജനറൽ മാനേജർ മറിയം മുഹമ്മദ് അൽ റുമൈത്തി പറഞ്ഞു.  കുടുംബ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും എല്ലാ കുടുംബാംഗങ്ങൾക്കുമുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഷെയ്ഖ ഫാത്തിമയുടെ അചഞ്ചലമായ പ്രതിബദ്ധതയുമായി യോജിച്ച് എഫ്ഡിഎഫ് സമഗ്രമായ ഓഫറുകൾ അവതരിപ്പിക്കുന്നതായി അവർ വ്യക്തമാക്കി.  ഇവയിൽ സജീവമായ രക്ഷാകർതൃ നൈപുണ്യവും യുവതലമുറയെ പരിപോഷിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ശിശു, യുവജന വികസന സേവനവും ഉൾപ്പെടുന്നു.  കുടുംബ ഐക്യത്തെ പിന്തുണയ്ക്കുന്നതിനും പ്രായമായവർക്ക് പരിചരണം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള 24 ഉപ സേവനങ്ങളുടെ ഒരു ശ്രേണി വിപുലീകരിക്കുന്ന എഫ് ഡിഎഫിന്റെ സംയോജിത കുടുംബ സാമൂഹിക ക്ഷേമ സേവനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്.

 

പ്രായമായവരെ പരിപാലിക്കുന്നു ഭാവി പദ്ധതികളിൽ ഇവർക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ബറകത്ത് അൽ ദാർ ക്ലബ് പോലുള്ള സംരംഭങ്ങൾ മുതിർന്ന പൗരന്മാരെ സമൂഹവുമായി ബന്ധിപ്പിക്കുന്നു, അനുഭവങ്ങൾ പങ്കിടാനും അവരുടെ പ്രത്യേക ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്ന സംരംഭങ്ങളിൽ സംഭാവന നൽകാനും അവരെ പ്രാപ്തരാക്കുന്നു.  കൂടാതെ എഫ് ഡിഎഫിന്റെ ഡിജിറ്റൽ യോഗ്യതാ സേവനം മുതിർന്നവരെ ഒരു ഡിജിറ്റൽ സൊസൈറ്റിയിൽ ബന്ധം നിലനിർത്താൻ പ്രാപ്തരാക്കുന്നു.  '100 ഡേയ്‌സ് ചലഞ്ചുകൾ,' ബെറ്റർ ഫാമിലി ലൈഫ് ഫോറം, ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഫലപ്രദമായ രക്ഷാകർതൃ സേവനം തുടങ്ങിയ സംരംഭങ്ങൾക്കൊപ്പം സ്‌പോർട്‌സും ഒഴിവുസമയങ്ങളും കുടുംബ ഐക്യത്തിന് നിർണായകമാണ്. 

 

 ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, അബുദാബി സോഷ്യൽ സെന്‍റർ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ നേടിയെടുത്ത, മുതിർന്ന പൗരന്മാർക്കുള്ള 'ഫോർഎവർ ഫിറ്റ്' പ്രോഗ്രാം, മുതിർന്ന പൗരന്മാർക്ക് സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ തുടങ്ങിയ പദ്ധതികൾ എഫ്ഡിഎഫിന്‍റെ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.  കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തിന്‍റെ പിന്തുണയോടെയാണിത്.  മുതിർന്ന പൗരന്മാർക്ക് അബുദാബി ഡിജിറ്റൽ അതോറിറ്റിയുടെ പങ്കാളിത്തത്തോടെ, മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള പങ്കാളികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന വിവിധ പ്രോഗ്രാമുകളും സംരംഭങ്ങളുംവാഗ്ദാനം ചെയ്യുന്നു.

 

 

English Summary: UAE with new family-centric plans; The welfare of all is the goal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT