സൗദിയിൽ വാഹന സാങ്കേതിക പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യല്‍ നിർബന്ധമാക്കി

Mail This Article
റിയാദ്∙ സൗദിയിൽ വാഹനങ്ങളിലെ സാങ്കേതിക പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യല്‍ നിർബന്ധം. ഏതു വാഹന പരിശോധനാ കേന്ദ്രത്തിലേക്കും പോകുന്നതിനു മുമ്പായി ഇ-പ്ലാറ്റ്‌ഫോം (http://vi.vsafety.sa/)വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. മുഴുവന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്.
വ്യക്തിപരമായ വിവരങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കി ഏതിനം പരിശോധനയാണ് വേണ്ടതെന്ന് തിരഞ്ഞെടുത്താണ് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടത്. വാഹന പരിശോധനക്ക് സമീപിക്കുന്ന പ്രവിശ്യയും വാഹന പരിശോധനാ കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുക്കണം. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ നല്‍കി അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് കണ്‍ഫേം ചെയ്യുകയാണ് വേണ്ടത്.
English Summary: Advance booking of vehicle technical inspection appointments is mandatory in Saudi Arabia.