അരയ്ക്കു താഴെ ഇല്ലാത്ത ഗാനിം അല്‍മുഫ്താഹ് മക്കയിലെത്തി ഉംറ നിര്‍വഹിച്ചു

Mail This Article
മക്ക∙ 2022 ഖത്തര്‍ ലോകകപ്പ് ഐക്കണ്‍ ഗാനിം മുഹമ്മദ് അല്‍മുഫ്താഹ് മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. അരയ്ക്കു താഴെ ഇല്ലാത്ത ഗാനിം അല്‍മുഫ്താഹ് കൈകളില്‍ നടന്നാണ് ഉംറയുടെ ത്വവാഫ്, സഅ്‌യ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഗാനിം അല്‍മുഫ്താഹിന് ആവശ്യമായ സൗകര്യങ്ങള്‍ ഹറം മതകാര്യ വകുപ്പ് ഒരുക്കി. കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച 18 കാരന്‍ അരയ്ക്കു താഴെയുള്ള ഭാഗമില്ലാതെയാണ് ജീവിക്കുന്നത്. സൗദി സന്ദര്‍ശിക്കാന്‍ തന്നെ ക്ഷണിച്ച മുഹമ്മദ് ബിൻ സല്‍മാന്‍ രാജകുമാരനും ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തനിക്ക് ഏര്‍പ്പെടുത്തിയതിന് ഹറം മതകാര്യ വകുപ്പ് മേധാവിക്കും ജീവനക്കാര്‍ക്കും ഗാനിം അല്‍മുഫ്താഹ് നന്ദി പറഞ്ഞു.

ഇഹ്‌റാം വേഷം ധരിച്ച് ഹറമില്‍ നിന്നുള്ള ഫൊട്ടോകളും മതാഫിലൂടെ കൈകളില്‍ നടന്ന് ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിന്റെയും ഹജ്‌റുല്‍ അസ്‌വദ് ചുംബിക്കുന്നതിന്റെയും ഫൊട്ടോകളും ഗാനിം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു.
English Summary: Disabled Qatari boy performs Umrah by walking on hands