ADVERTISEMENT

കൊച്ചി∙ എയർ ഇന്ത്യ 23 മുതൽ കൊച്ചി- ദോഹ പ്രതിദിന സർവീസ് ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് 1.30നു പുറപ്പെടുന്ന എഐ 953 വിമാനം 3.45നു ദോഹയിൽ എത്തും. തിരിച്ചുള്ള യാത്രാവിമാനമായ എഐ 954 ദോഹയിൽ നിന്നു പ്രാദേശിക സമയം 4.45നു പുറപ്പെട്ട് കൊച്ചിയിൽ 11.35ന് എത്തും. ഏ 320 നിയോ എയർക്രാഫ്റ്റ് യാത്രാ വിമാനത്തിൽ 162 സീറ്റുകളാണുള്ളത്. ഇക്കണോമിയിൽ 150 സീറ്റും ബിസിനസ് ക്ലാസിൽ 12 സീറ്റും. നിലവിൽ കൊച്ചിയിൽ നിന്നു ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്.

English Summary: Air India announces non-stop flights from Kochi to Doha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT