ADVERTISEMENT

ദുബായ്∙ ചൈനയുടെ 74 - മത് ദേശീയ ദിനമായ ഒക്ടോബർ ഒന്നിന് ദുബായ് വിമാനത്താവളം ചൈനീസ് യാത്രകാർക്ക് പ്രത്യേകം വരവേൽപ്പ്  നൽകി. ദുബായിലെ ജനറൽ ഡയറക്ടറേറ്റ്  ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് വിമാനത്താവളത്തിൽ ചൈനയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകിയത് .അവരുടെ പതിവ് സ്വാഗതം പുഞ്ചിരിക്ക് പുറമേ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചൈനീസ് യാത്രക്കാർക്ക്  ആശംസ കാർഡും,സ്വർണ്ണ നിറത്തിൽ  പൊതിഞ്ഞ ചോക്ലേറ്റുകളും മറ്റു ഗിഫ്റ്റുകളും സമ്മാനിച്ചു.

 

സന്തോഷകരമായ കുടുംബങ്ങളെയും യാത്രക്കാരെയും വിമാനത്താവളത്തിൽ രാജ്യത്തേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്ന ചിത്രങ്ങൾ വകുപ്പ് -തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.യുണൈറ്റഡ് അറബ് എമിറേറ്റ്‌സും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനും സാംസ്‌കാരിക വിനിമയം വർദ്ധിപ്പിക്കുന്നതിനുമുള്ള ചട്ടക്കൂടിനുള്ളിൽ നിന്നാണ്, ജിഡിആർഎഫ്എ- ദുബായിൽ സവിശേഷവും അസാധാരണവുമായ സ്വീകരണം സംഘടിപ്പിച്ചതെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

 

 

ചൈനീസ് ഭാഷ സംസാരിക്കുന്ന  എമിഗ്രേഷൻ ഓഫീസർമാരാണ്   യാത്രക്കാരെ സ്വാഗതം ചെയ്തത്. ഒപ്പം ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റുകൾ ചൈനയുടെ ദേശിയ പതാകയുടെ നിറത്തിൽ പ്രകാശിപ്പിച്ചു.ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ദേശീയ ദിനങ്ങൾ ആഘോഷിക്കുന്നതിനായി ദുബായ് വിമാനത്താവളങ്ങളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആരംഭിച്ച സംരംഭങ്ങൾ,മഹത്തായ സഹിഷ്ണുത പ്രതിഫലിപ്പിക്കുന്നതിനാൽ, സാംസ്‌കാരിക പാലങ്ങൾ നിർമ്മിക്കുന്നതിനും ജനങ്ങൾക്കിടയിൽ ആശയവിനിമയവും ധാരണയും വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച അവസരമായാണ് നോക്കി കാണുന്നത്.ദുബായെ സഹിഷ്ണുതയുള്ള നഗരമെന്ന പ്രതിച്ഛായ വർധിപ്പിക്കുന്ന വിവിധ സംസ്‌കാരങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും ബഹുസ്വരമായ ഈ സംരംഭങ്ങൾ ദുബായിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിലും സാമ്പത്തിക, വ്യാപാര സഹകരണം വർധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

 

English Summary: Dubai airport staff presents greeting cards and chocolates to Chinese passengers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT