ADVERTISEMENT
മസ്‌കത്ത് ∙ പരിശുദ്ധ എല്‍ദോ ബാവായുടെ ഓർമ പെരുന്നാള്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മസ്‌കത്ത് സെന്റ് മേരീസ് യാക്കോബയാ സുറിയാനി ഇടവകയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പെരുന്നാളിന് നേതൃത്വം നല്‍കാന്‍ അഭിവന്ദ്യ സക്കറിയസ് മാര്‍ പിലാക്‌സിനോസ് തിരുമേനി ബുധനാഴ്ച ഒമാനില്‍ എത്തി ചേരും. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണി മുതല്‍ വിശുദ്ധ മുന്നിന്‍മേല്‍ കുര്‍ബാന നടക്കും. അഭിവന്ദ്യ തിരുമേനി മുഖ്യകാർമികന്‍ ആയിരിക്കും. ഫാദര്‍ കുര്യന്‍ പുതിയ പുരയിടത്തില്‍, ഫാദര്‍ ഏലിയാസ് എബ്രഹാം എന്നിവര്‍ സഹകർമികര്‍ ആയിരിക്കും. പെരുന്നാള്‍ റാസാ, 10, 12 ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com