ADVERTISEMENT

ദുബായ് ∙ ഇന്റർനാഷനൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ ക്ലസ്റ്റർ എട്ടിന്റെ ആഭിമുഖ്യത്തിൽ  'ബി-കണക്ട് 2023' എന്ന പേരിൽ സംരംഭക സംഗമവും  ബിസിനസ് പ്രദർശനവും സംഘടിപ്പിച്ചു. പരസ്പര നെറ്റ് വർക്കുകളിലൂടെ മലയാളി ബിസിനസുക്കാരുടെ സംരംഭക മേഖല കൂടുതൽ അടുത്തറിയുവാനും ശാക്തീകരിക്കാനും  ലക്ഷ്യം വെച്ചാണ്   'ബി-കണക്ട്  2023'  സംഘടിപ്പിച്ചത്.യുഎഇ-യിലെ മലയാളി ബിസിനസ് നെറ്റ് വർക്കാണ് ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ( ഐപിഎ).അബുഹൈൽ അൽ സാഹിയ ഹാളിൽ നടന്ന പരിപാടിയിൽ 250ലധികം  സംരംഭകരും വിവിധ പ്രൊഫഷണലുകളും പങ്കെടുത്തു 

 

 പ്രോഗ്രാം കമ്മിറ്റി ചെയർമാനും ക്ലസ്റ്റർ എട്ടിന്റെ  ഹെഡുമായ  ഷാഫി നെച്ചിക്കാട്ടിൽ സ്വാഗതം പറഞ്ഞ സംഗമം-  

യുഎഇ മുന്‍ മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ കിന്‍ദി ഉദ്ഘാടനം ചെയ്തു.  ബിസിനസ് പ്രദർശനത്തിന്റെ ഉദ്ഘാടനം എ കെ ഫൈസൽ നിർവഹിച്ചു. ഐപിഎ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് അധ്യക്ഷനായി,രാജ്‌ ഗ്രുപ്പ് ചെയർമാൻ മുസ്തഫ സാസ മുഖ്യപ്രഭാഷണം നടത്തി.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ബിസിനസ് കമ്മ്യൂണിറ്റി പ്രതിനിധികൾ,ഐപിഎ സഹ സ്ഥാപകൻ  ഷാഫി അൽ മുർഷിദി,വൈസ് ചെയർമാൻ  റിയാസ് കിൽട്ടൻ, ഐപിഎ ഡയറക്ടർ ബോർഡ് അംഗം കബീർ ടെൽക്കോൺ,ട്രഷറർ  ശിഹാബ് തങ്ങൾ, മുൻ ചെയർമാൻമാരായ  സഹീർ സ്റ്റോറീസ്  ഷംസുദ്ദീൻ നെല്ലറ,വി കെ ഷംസുദ്ദീൻ ഫൈൻ ടൂൾസ്,സ്മാർട്ട്‌ ട്രാവൽ എം ഡി അഫി അഹ്‌മദ്‌,ബ്ളൂഡോട്ട് എം ഡി നിജിൽ ഇബ്രാഹിം കുട്ടി,ക്യാമറൂൺ മീഡിയ പ്രൊഡക്ഷൻ കോ ചെയർമാൻ ഫൈസൽ ഇബ്രാഹിം,അയൂബ് കല്ലട തുടങ്ങിയവവരും സംബന്ധിച്ചു

 

ആധുനിക ബിസിനസ് സാധ്യതകൾ  പരിചയപ്പെടുത്തുന്നതായിരുന്നു ബിസിനസ് എക്സിബിഷൻ. കാലോചിതമായ സാഹചര്യങ്ങൾക്ക് അനുസരിച്ച് റോബർട്ടിക്സ് മുതൽ ഓട്ടോമേഷൻ വരെ പ്രയോജനപ്പെടുത്താവുന്ന രംഗത്തെ സാധ്യതകൾ പ്രദർശിപ്പിച്ചു. ബിസിനസ് ട്രെൻഡുകൾ, നെറ്റ് വർക്കിങ്, പുതിയ ഉൽപ്പന്നങ്ങൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി. ചടങ്ങിൽ  സംരംഭകരുടെ വിവിധ നവപദ്ധതികളുടെ  ലോഗോയും പ്രകാശനം  ചെയ്തു.ഷിറാസ്, അനിൽ കുമാർ, എൻജിനീയർ യാസിർ, ബഷീർ ബെല്ലോ, തോമസ് ഈപ്പൻ, ഷൈജു, നബീൽ  തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

 

English Summary: IPA Cluster 8 organized BConnect 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com