ADVERTISEMENT

മനാമ∙ ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട ഉതിമൂട് താഴയിൽ കുടുംബാംഗം ഏബ്രഹാം ടി വർഗീസ്(54)  ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ജോലിസ്‌ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.  ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:  ലീന ഏബ്രഹാം  സൽമാനിയ മെഡിക്കൽ കോളേജിൽ നഴ്‌സാണ്. മക്കൾ അഖിൽ ഏബ്രഹാം, അക്സ ഏബ്രഹാം(വിദ്യാർഥികൾ ) എന്നിവർ നാട്ടിലാണുള്ളത്.   റവ.ആന്റണി ടി. വർഗീസ് സഹോദരനാണ് . മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

 

 

English Summary: Malayali died after collapsing at work in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com