ADVERTISEMENT

കുവൈത്ത് സിറ്റി ∙ പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്ത് ഓണം - ശ്രാവണപൗർണമി - 2023 വിപുലമായി ആഘോഷിച്ചു. പൊതുസമ്മേളനം അസോസിയേഷൻ പ്രസിഡന്റ് ലാലു ജേക്കബ് താമരശ്ശേരിൽ  ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മാർട്ടിൻ മാത്യു, ചെസ്സിൽ രാമപുരം, ഉപദേശക സമിതി അധ്യക്ഷൻ രാജൻ തോട്ടത്തിൽ, അംഗം ഗീതാകൃഷ്ണൻ, വനിതാ വിഭാഗം അധ്യക്ഷ റെജീന ലത്തീഫ്, പ്രോഗ്രാം കൺവീനർ പി.എം നായർ, കൺവീനർ ഷൈജിത്, റിനോഷ്, ലാജി ഐസക്, പ്രോഗ്രാം കോഒാർഡിനേറ്റർ ചാൾസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

 

സിനിമാറ്റിക് ഡാൻസ് മത്സരം, തിരുവാതിര, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ എന്നിവയ്ക്ക് പുറമെ റിയാലിറ്റി ഷോ വിജയി ജോബി ജോൺ, ദിവ്യാ നായർ എന്നിവർ നയിച്ച ഗാനമേളയും അരങ്ങേറി. അംഗങ്ങളുടെ കുട്ടികളിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. അസോസിയേഷനിൽ ദീർഘകാലം അംഗങ്ങളായിരുന്ന റോയ് കൈതവന, റിജോ വസ്ത്യൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. 

 

അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ "ബ്ലോസ്സം ബാറ്റിൽ " എന്ന ഇൻഡോർ ഗാർഡൻ മത്സരത്തിൽ വിജയികളായ ബിജി മുരളി, ലിജാ മനോജ്, തോമസ് അടൂർ, പ്രിയ ചാൾസ് എന്നിവർക്ക് പുരസ്കാരം നൽകി.

 

അനി ബിനു, ബോബി ലാജി, എബി അത്തിക്കയം, ബെന്നി ജോർജ് പത്തനംതിട്ട, നിതിൻ തോട്ടത്തിൽ, സിജോ, അജിത് കൃഷ്ണ, ഷിജോ തോമസ്, വറുഗീസ് ഉമ്മൻ, തോമസ് ജോൺ, ഷെയ്‌റ്റ്‌സ്, ബൈജു പാപ്പച്ചൻ, രാജേഷ്, സോണി എന്നിവർ നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി ചിഞ്ചു ഷായ്‌റ്റ്‌സ് പരിപാടികൾ ഏകോപിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com