ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മലയാളികളുടേതടക്കം ഇന്ത്യക്കാരുടെ പുസ്തകങ്ങളുടെ പ്രകാശനം
Mail This Article
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മലയാളികളുടേതടക്കം ഇന്ത്യക്കാരുടെ പുസ്തകങ്ങളുടെ പ്രകാശനം വൻ ആവേശത്തോടെ നടക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളിലായി നൂറിലേറെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പ്രമുക എഴുത്തുകാരടക്കം പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 9.55 വരെയും വെള്ളിയാഴ്ച രാത്രി 10.55 വരെയുമാണ് പ്രകാശനം.
ഫിലിപ്പ് തോമസ് ഏകോപനം ചെയ്ത കഥാസമാഹാരം “പാതിരാക്കുയിൽ ആകാശത്തേക്ക് ചൊരിയുന്ന ആയിരം ഗദ്ഗദങ്ങൾ” കവി രാവുണ്ണി പ്രകാശനം ചെയ്തു. കവി പി. ശിവപ്രസാദ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരായ അനൂപ് കുമ്പനാട്, സർഗ റോയ്, വെള്ളിയോടൻ എന്നിവർ പ്രസംഗിച്ചു. പ്രവീൺ പാലക്കീൽ ചടങ്ങ് നിയന്ത്രിച്ചു. ഫേബിയൻ ബുക്സാണ് പ്രസാധകർ. പുസ്തകമേളയിൽ ഹരിതം ബുക്സ്റ്റാളിൽ പുസ്തകം ലഭ്യമാക്കും
ജോബിഷ് ഗോപി താണിശ്ശേരിയുടെ നോവൽ "ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി " ഷാർജ രാജ്യാന്തര പുസ്തകമേളയിൽ എഴുത്തുകാരൻ വെള്ളിയോടൻ പ്രകാശനം ചെയ്തു . ഇസ്മായിൽ മേലടി, പ്രവീൺ പാലക്കീൽ, ഇ. കെ. നരേന്ദ്രൻ, ജോയ് ഡാനിയേൽ, ജമാൽ മന്തിയിൽ എന്നിവർ പ്രസംഗിച്ചു . ഹമീദ് ചങ്ങരകുളം ചടങ്ങ് നിയന്ത്രിച്ചു.
പി. റസീനയുടെ ക്രൈം ത്രില്ലർ നോവൽ "ശിഖ "പ്രകാശനം എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി പ്രകാശനം ചെയ്തു. ഷംസുദ്ദീൻ പുസ്തകം ഏറ്റുവാങ്ങി. ജലീൽ. ഹിബ ഫാത്തിമ പ്രസംഗിച്ചു. സമസ്യ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
രാജേശ്വരി പുതുശ്ശേരിയുടെ മൂന്നാമത്തെ കവിതാ സമാഹാരം "ഒറ്റമന്ദാരം ചിരിക്കുന്നു " പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇസ്മായിൽ മേലടി പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരൻ പ്രവീൺ പാലക്കീൽ പുസ്തകം ഏറ്റു വാങ്ങി. അധ്യാപിക ലിജി വിവേകാനന്ദൻ, ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട്, അധ്യാപകൻ മുരളീധരൻ, എഴുത്തുകാരൻ വെള്ളിയോടൻ എന്നിവർ പ്രസംഗിച്ചു.
പി.ശിവപ്രസാദിന്‍റെ കവിതാ സമാഹാരം “കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം" പ്രകാശനം ചെയ്തു. ഹമീദ് ചങ്ങരംകുളം, സജ്ന അബ്ദുല്ല, സീനോ ജോൺ നെറ്റോ, പ്രീതി രഞ്ജിത്ത്, ഹാരിസ് യൂനുസ്, ഇസ്മയിൽ മേലടി എന്നിവർ കവിതാ ഭാഗങ്ങൾ ചൊല്ലിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലേഖാ ജസ്റ്റിൻ അവതാരകയായിരുന്നു.
തൃശൂർ ഗവ. എൻജനീയറിങ് കോളജുമായി ബന്ധപ്പെട്ട മൂന്നു പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ഗ്രീൻ ബുക്സ് ആണ് പ്രസാധകർ. ഇരുപതുവർഷത്തിലേറെ കോളജിലെ കായികാദ്ധ്യാപകനായിരുന്ന വി. കെ. എൻ. മേനോനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരം ‘ഓർമകളിലെ വി. കെ. എൻ മേനോൻ’ പ്രഫ. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ കോളജിന്റെ അറേബ്യൻ ഐക്യനാടുകളിലെ പൂർവ്വവിദ്യാർഥിക്കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് സെക്രട്ടറി സൂരജ്‌കുമാറിന് നൽകി പ്രകാശനം ചെയ്തു.
ശിഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ എന്ന് പേരുകേട്ട ‘ആർ. പി .ആർ നായരെക്കുറിച്ച് അദ്ദേഹത്തിന്റെ വിദ്യാർഥികളുടെ ലേഖന സമാഹാരം പ്രഫ. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ ആർ. പി. ആർ നായരുടെ ശിഷ്യ എഴുത്തുകാരി .സി എസ്. മീനാക്ഷി അദ്ദേഹത്തിന്റെ മകൾ നന്ദിനി സന്തോഷിന് നൽകി പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളുടെയും ലേഖനങ്ങളുടെ ഏകോപനം നിർവ്വഹിച്ചത് ആർ കെ രവിയാണ്.
കോളജിലെ പൂർവ്വവിദ്യാർഥി റെജി കളത്തിൽ രചിച്ച ഓർമക്കുറിപ്പുകളുടെ സമാഹാരം ‘മഴവില്ലിനു പുറകെ’ പ്രഫ. ടി കൃഷ്ണകുമാർ കാർഷിക വിദഗ്ധൻ സുധീഷ് ഗുരുവായൂരിന് നൽകി പ്രകാശനം ചെയ്തു.
സബ്ന നസീറിന്റെ കഥാസമാഹാരം ""പെൺപുലരികൾ" മാധ്യമ പ്രവർത്തകൻ എം. സി. എ നാസർ കവി സുകുമാരൻ ചാലിഗദ്ധയ്ക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി. എ. ഹസ്സൻ വിശിഷ്ടാതിഥി ആയിരുന്നു. ബഷീർ തിക്കോടി പുസ്തക പരിചയം നടത്തി. മുരളി മംഗലത്ത്, പ്രവീൺ പാലക്കീൽ, അക്ബർ ആലിക്കര തുടങ്ങിയവർ പ്രസംഗിച്ചു. ലിപി അക്ബറിന്റെ സാന്നിധ്യത്തിൽ രഘു നന്ദനന്‍ ചടങ്ങ് നിയന്ത്രിച്ചു.
നളിനകുമാരി വിശ്വനാഥ് രചിച്ച 'തനിച്ചായിപ്പോകുന്നവർ’ പ്രകാശനം ചെയ്തു. പ്രവീൺ പാലക്കീൽ നിയന്ത്രിച്ച ചടങ്ങിൽ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാം പുസ്തകം പ്രകാശനം ചെയ്തു. കഥാകൃത്ത് ഗീത മോഹൻ ഏറ്റുവാങ്ങി. പുസ്തക പരിചയം സി.പി. അനിൽകുമാർ നിർവ്വഹിച്ചു. ബഷീർ തിക്കോടി, പി. ശിവപ്രസാദ് വെള്ളിയോടൻ എന്നിവർ പ്രസംഗിച്ചു. നളിനകുമാരി മറുപടിപ്രസംഗം നടത്തി.
കവിയും അധ്യാപകനുമായ കെ. രഘുനന്ദനന്റെ 'മുന്നിലേയ്ക്ക് കുതിച്ച വാക്ക് പിന്നിലേയ്ക്ക് മറിഞ്ഞ പ്രാണൻ' എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം നടൻ ഇർഷാദ് മോട്ടിവേഷണൽ സ്പീക്കർ പി. എം. എ. ഗഫൂറിനു നൽകി പ്രകാശന ചെയ്തു. ബഷീർ തിക്കോടി പുസ്തക പരിചയം നടത്തി. ആർ. രാധാകൃഷ്ണൻ നായർ, അഡ്വ. വൈ. എ റഹിം, ഇ. പി. ജോൺസൺ എന്നിവർ പ്രസംഗിച്ചു. മച്ചിങ്ങൽ രാധാകൃഷ്ണൻ നിയന്ത്രിച്ച പ്രകാശന ചടങ്ങിൽ പി. വി .മോഹൻകുമാർ ഷാർജ ബുക്ക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് രഘുനന്ദനനു സമ്മാനിച്ചു.
ഷാർജ:ലിപി പ്രസിദ്ധീകരിച്ച എം.എ സുഹൈലിന്റെ "കരളാഴം കടന്ന് കടൽ ദുരത്തേയ്ക്ക് " കഥാ സമാഹാരം നടൻ ഇർഷാദ് മാധ്യമ പ്രവർത്തകൻ നവാസ് പൂനൂരിന് നൽകി പ്രകാശനം ചെയ്തു. പി.വി.മോഹൻകുമാർ, എം.സി. എ നാസർ, ഇ. പി.ജോൺസൺ, ഇസ്മയിൽ മേലടി , ലിപി അക്ബർ, അമേരിക്കൻ നോവലിസ്റ്റ് ജെറ്റി ആംബു, നിശാന്ത് , ലുഖ്മാൻ അരീക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
യുഎഇയിലെ എട്ട് എഴുത്തുകാർ ചേർന്നുള്ള സുസമസ്യ എഡിറ്റോറിയൽ ടീം തയ്യാറാക്കിയ ത്രില്ലർ നോവൽ ഡാർക്ക് റൂട്ട്സ് ആർ ജെ അർഫാസ് ഇക്ബാൽ ഇന്ത്യൻ സോഷ്യൽ സെന്റർ അജ്‌മാൻ സെക്രട്ടറി ചന്ദ്രൻ ബേപ്പിന് നൽകി പ്രകാശനം ചെയ്തു.
രാജേന്ദ്രൻ പുസ്തക പരിചയം നടത്തി. ദീപ സുരേന്ദ്രൻ, രമേഷ്, ജയറാം, സുസമസ്യ എഡിറ്റോറിയൽ ടീം അംഗങ്ങളായ ഹരിഹരൻ പങ്ങാരപ്പിള്ളി, മഞ്ജു ശ്രീകുമാർ, ഫിനോസ് ചാന്ദിരകത്ത്, സജ്‌ന അബ്ദുല്ല, ബിജു ജോസഫ് കുന്നുംപുറം, ആരതി നായർ, ഹരിദാസ് പാച്ചേനി, പ്രതീർത്ത് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.