ADVERTISEMENT

ദോഹ∙ എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തറിന്റെ ടിക്കറ്റ് വരുമാനം ഗാസയിലെ പലസ്തീന്‍ ജനതയ്ക്കായി നല്‍കുമെന്ന് പ്രാദേശിക സംഘാടക കമ്മിറ്റി. ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തര മെഡിക്കല്‍, ഭക്ഷ്യ സഹായങ്ങള്‍ എത്തിക്കുന്നതിനായാണ് തുക സംഭാവന നല്‍കുന്നത്. കഴിഞ്ഞ മാസമായിരുന്നു ടിക്കറ്റിന്റെ ആദ്യ ഘട്ട വില്‍പന. ഒന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇന്ന് ദോഹ പ്രാദേശിക സമയം വൈകിട്ട് 4.00 മുതലാണ് രണ്ടാം ഘട്ട ടിക്കറ്റ് വില്‍പനയ്ക്ക് തുടക്കമാകുന്നത്. 25 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്.

ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് 2023 ടൂര്‍ണമെന്റിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത്. 9 വേദികളിലായി 51 മത്സരങ്ങളാണ് നടക്കുന്നത്. നിലവിലെ എഎഫ്‌സി ഏ്ഷ്യന്‍ കപ്പ് ചാംപ്യന്മാര്‍ കൂടിയാണ് ഖത്തര്‍. 

English Summary:

AFC Asian Cup: Ticket revenue for Palestine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT