'കേരളം ചുവന്നതിവരിലൂടെ' പുസ്തക പ്രകാശനം
Mail This Article
അബുദാബി ∙ അഡ്വ. ആയിഷ സക്കീറിന്റെ 'കേരളം ചുവന്നതിവരിലൂടെ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഊടും പാവും നെയ്ത അനശ്വര വിപ്ലവകാരികളായ പി.കൃഷ്ണപ്പിള്ള, എകെജി, ഇഎംഎസ്, അഴീക്കോടൻ രാഘവൻ, എ.വി.കുഞ്ഞമ്പു, സി.എച്ച്.കണാരൻ, ഇ.കെ.നായനാർ തുടങ്ങിയവരുടെ സമരജീവിതവും സംഭാവനകളുമാണ് പുസ്തകത്തിലുള്ളത്. കവിയും കേരള സംഗീത അക്കാദമി മുൻ സെക്രട്ടറിയുമായ ഡോ. രാവുണ്ണി എഴുത്തുകാരനും പ്രഭാഷകനുമായ പി.കെ.അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. ഹരിതം ബുക്സ് എംഡി പ്രതാപൻ തായാട്ട്, എഴുത്തുകാരി ഹണി ഭാസ്കരൻ, മാധ്യമപ്രവർത്തകരായ തൻസി ഹാഷിർ, അനൂപ് കീച്ചേരി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി, ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് വി.പി.കൃഷ്ണൻകുമാർ, ഷബീർ എന്നിവർ പ്രസംഗിച്ചു.