മൂന്ന് സാമൂഹിക പ്രവർത്തകർക്ക് ഫ്രണ്ട്സ് എഡിഎംഎസ് പുരസ്കാരം

Mail This Article
അബുദാബി ∙ യുഎഇയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനായിരുന്ന എം.എം.നാസറിന്റെ രണ്ടാമത് ചരമവാർഷികം ഫ്രണ്ട്സ് എഡിഎംഎസ് ആചരിച്ചു. എം.എം.നാസറിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം സാമൂഹികപ്രവർത്തകരായ അമീർ കല്ലമ്പലം, എ.കെ.കബീർ, ഉബൈദുല്ല കൊച്ചനൂർ എന്നിവർക്ക് സമ്മാനിച്ചു.
അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ലോക കേരള സഭാംഗം സലീം ചിറക്കൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, ഇന്ത്യൻ സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് റെജി ഉലഹന്നാൻ, സമാജം ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, കോഓർഡിനേഷൻ ചെയർമാൻ യേശുശീലൻ, കൺവീനർ പി.ടി.റഫീഖ്, ശക്തി പ്രസിഡന്റ് മനോജ്, സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ഗാന്ധി സാഹത്യവേദി പ്രസിഡന്റ് വി.ടി.വി.ദാമോദരൻ, വീക്ഷണം ഫോറം പ്രസിഡന്റ് അബദുൽ കരീം, ഇൻകാസ് ഗ്ലോബൽ അംഗം എൻ.പി. മുഹമ്മദാലി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി.എം.നിസാർ, വർക്കിങ് പ്രസിഡന്റ് അനൂപ് നമ്പ്യാർ, രെഖിൻ സോമൻ, ഷാജഹാൻ ഹൈദരലി, നാസർ വിളഭാഗം, എ.എം.അൻസാർ, സാഹിൽ ഹാരിസ്, സമാജം ജോയിന്റ് സെക്രട്ടറി മനു കൈനകരി, റജീദ് പാട്ടോളി, സാബിർ മാട്ടൂൽ, അനീസ്, കരപ്പാത്ത് ഉസ്മാൻ, ബാദുഷ, ഫസൽ കുന്നംകുളം, പ്രസിഡന്റ് പുന്നൂസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.