ADVERTISEMENT

മനാമ∙ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തിരഞ്ഞെടുപ്പ് ഡിസംബർ 8ന്  നടക്കുമെന്ന് സ്‌കൂൾ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ഭരണസമിതി നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.  സ്കൂൾ   വാർഷിക ജനറൽ ബോഡി യോഗവും   2023-2026 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും  ഇന്ത്യൻ സ്‌കൂൾ  ടൗൺ ക്യാംപസിൽ നടക്കും.  രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ് . രാത്രി 8  മുതൽ വോട്ടെണ്ണൽ ആരംഭിക്കും.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏഴ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശങ്ങൾ രക്ഷിതാക്കളിൽ  നിന്ന് ക്ഷണിച്ചു.   നിയുക്ത റിട്ടേണിങ് ഓഫീസർമാരായി  അഡ്വ. വലിയവീട്ടിൽ കുര്യൻ തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവരെ നിയമിച്ചതായി ഭരണസമിതി അറിയിച്ചു. സ്റ്റാഫ് പ്രതിനിധി തിരഞ്ഞെടുപ്പ് ഡിസംബർ 7 വ്യാഴാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. സ്റ്റാഫ് ലെയ്സൺ ഓഫിസറായി ബിജു വാസുദേവനെ  നിയമിച്ചു.    

 സ്‌കൂളിന് സാമ്പത്തിക ബാധ്യതയൊന്നും വരുത്താതെ രണ്ട് ക്യാംപസുകളിലെയും വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിനുള്ള സോളാർ പവർ പർച്ചേസ് കരാറിൽ സ്‌കൂൾ ഒപ്പുവച്ചു,  സ്‌കൂൾ കാമ്പസ് മുഴുവനും ഇപ്പോൾ വൈഫൈ കണക്റ്റിവിറ്റിയോടെ  വിദ്യാഭ്യാസ അന്തരീക്ഷം വളർത്തിയെടുക്കുന്നു, നാല് പുതിയ ബാഡ്മിന്റൺ കോർട്ടുകൾ, എൽഇഡി സ്‌ക്രീൻ ഡിസ്‌പ്ലേ, നൂതന ശബ്ദ സംവിധാനം  എന്നിവ ഉൾക്കൊള്ളുന്ന എംപി ഹാൾ , സ്കൂൾ മൈതാനം അസ്ഫാൽറ്റ് ഉപയോഗിച്ച് നവീകരിച്ചു. നടപ്പാതകളും ടോയ്‌ലറ്റ് സൗകര്യങ്ങളും അറ്റകുറ്റ പണി നടത്തി.  സ്കൂളിനെ നീറ്റ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തു.

സ്റ്റാഫ് അംഗങ്ങൾക്ക്  അർഹമായ ഇൻക്രിമെന്റ് ലഭിക്കും.   ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ), ഡാറ്റാ സയൻസും വിഷയങ്ങളായി അവതരിപ്പിച്ചു, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പുനരവതരിപ്പിച്ച് പാഠ്യേതര അവസരങ്ങൾ സ്‌കൂൾ വിപുലീകരിച്ചു.  റോബോട്ടിക് ക്ലബ്ബും  കൂടാതെ സ്‌പേസ് ക്ലബും ആസൂത്രണം ചെയ്തിട്ടുണ്ട്. റിഫയിലെ നിരവധി ക്ലാസ് മുറികൾ ഇപ്പോൾ അത്യാധുനിക സ്മാർട്ട് ടിവി സൗകര്യങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു.    ഒരു ISO 9001: 2015  സ്ഥാപനം എന്ന നിലയിൽ, സി ബി എസ് ഇ   പരീക്ഷകളിലെ   അക്കാദമിക് നേട്ടങ്ങളിൽ സ്‌കൂൾ  അഭിമാനിക്കുന്നുവെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സുതാര്യമായ ഭരണം, ധനപരമായ ഉത്തരവാദിത്തം, വിദ്യാഭ്യാസത്തിനായി നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കുക,എന്നിവയിൽ ഭരണ സമിതി  പ്രതിജ്ഞാബദ്ധമാണെന്നു സ്‌കൂൾ അധികൃതർ  പറഞ്ഞു.

 ചെയർമാൻ പ്രിൻസ് എസ് നടരാജൻ,   സെക്രട്ടറി സജി ആന്റണി,   വൈസ് ചെയർമാൻ ജയഫർ മൈദാനി,   ഇസി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, പ്രേമലത എൻ എസ്, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Indian school elections on December 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com