ഇന്റര്‍നാഷനല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ റിയാദില്‍ സന്ദര്‍ശനം നടത്തി

Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ സംരംഭ സാധ്യതകള്‍ തേടി മലയാളി സംരംഭകരുടെ കൂട്ടായ്മ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) പ്രവര്‍ത്തകര്‍ റിയാദില്‍ സന്ദര്‍ശനം നടത്തി. നെറ്റ്‌വര്‍ക്കിങ്ങിലൂടെ ബിസിനസ് സാധ്യതകള്‍ കണ്ടെത്താനും അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനും യുഎഇയിലെ മലയാളികള്‍ രൂപം നല്‍കിയ കൂട്ടായ്മയാണ് ഐപിഐ. സൗദി നിക്ഷേപ മന്ത്രാലയം, റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയ ഔദ്യോഗിക ഏജന്‍സികളുമായി സംഘം കൂടിക്കാഴ്ച നടത്തി.
അല്‍ മയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ അന്‍പത് അംഗങ്ങളാണ് റിയാദിലെത്തിയത്. റിയാദിലെ മലയാളി ബിസിനസ് സംരംഭകരുടെ കൂട്ടായ്മ കേരള ബിസിനസ് ഫോറം പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഐപിഎഫിനെ ഷിഹാബ് തങ്ങള്‍ സിഎ (ഡയറക്ടര്‍ ടിസിഎ) പരിചയപ്പെടുത്തി. കെബിഎഫ് പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് സഹീര്‍ കൊങ്ങണംവീട് (എംഡി, ബെഞ്ച്മാര്‍ക്ക് ടെക്‌നോളജി) അവതരിപ്പിച്ചു.
ഐപിഎ-കെബിഎഫ് ഇന്റര്‍ ഓര്‍ഗനൈസേഷന്‍ മീറ്റില്‍ അഹമദ് കോയ (സിറ്റി ഫ്‌ളവര്‍), അബ്ദുല്‍ നാസര്‍ (നെസ്‌റ്റോ ഹൈപ്പര്‍), വിഎം അഷ്‌റഫ് (സഫാ മക്ക), മജീദ് ചിങ്ങോലി, അസ്‌ലം (ടി ആൻഡ് എച്ച്), റസാഖ് പൂക്കോട്ടുംപാടം (ആര്‍ടെക്), ബഷീര്‍ ചേലാമ്പ്ര, അറ്റ്‌ലസ് മൊയ്ദു, ജിയോ ജോര്‍ജ്, ഹബീബ് (ടെക്‌നോമേക്) എന്നിവര്‍ സൗദിയിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. നസീബ് കലാഭവന്റെ നേതൃത്വത്തില്‍ കലാപരിപാടിളും അരങ്ങേറി. മുനീബ് പാഴൂര്‍ (ടാലന്റ് അറേബ്യ) സ്വാഗതവും മിര്‍ഷാദ് ബക്കര്‍ (മനാക് ട്രേഡിംഗ്) നന്ദിയും പറഞ്ഞു.