റാസല്‍ഖൈമയില്‍ കേരളോല്‍സവം 25ന്

Mail This Article
×
റാസല്‍ഖൈമ∙ റാക് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 25ന് കേരളോല്‍സവം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലബാര്‍ ഗോള്‍ഡിന്‍റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ സാംസ്ക്കാരിക സമ്മേളനവും കലാ പരിപാടികളും അരങ്ങേറും. മന്ത്രാലയം പ്രതിനിധികളും റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ. സലീം തുടങ്ങി വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും സാംസ്ക്കാരിക സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ നാസര്‍ അല്‍ദാന, സജി വരിയങ്ങാട് എന്നിവര്‍ അറിയിച്ചു. കേരളോല്‍സവത്തിന്‍റെ പ്രചാരണാര്‍ഥം ഇറക്കിയ ബ്രോഷര്‍ പ്രകാശം മലബാര്‍ ഗോള്‍ഡ് റാക് ബ്രാഞ്ച് മാനേജര്‍ ഇര്‍ഷാദ് നിര്‍വഹിച്ചു.
English Summary:
Kerala festival on 25th in Ras Al Khaimah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.