ADVERTISEMENT

ദുബായ് ∙ പ്രവാസ ലോകത്തെ പൂരലഹരിയിൽ ആറാടിക്കാൻ വരുന്നു ‘മ്മടെ തൃശൂർ പൂരം’. ഡിസംബർ 2ന് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി പൂരത്തിനു കൊടിയേറും.  ജീവനുള്ള ആനയൊഴികെ തൃശൂർ പൂരത്തിന്റെ മുഴുവൻ ആഘോഷങ്ങളും ‘മ്മടെ പൂരത്തിൽ’ ഉണ്ടാകും. പ്ലാറ്റിനം ലിസ്റ്റ് ടിക്കറ്റ്സ്, ക്യൂ ടിക്കറ്റ്സ് എന്നീ ഓൺലൈൻ സൈറ്റുകൾ വഴി പ്രവേശന പാസ് സ്വന്തമാക്കാം. 

സിംഗിൾ എൻട്രി ടിക്കറ്റിന് 60 ദിർഹവും, 4 പേർക്കുള്ള ടിക്കറ്റിന് 200 ദിർഹവുമാണ് നിരക്കുകൾ. കൊടിയേറ്റം, ഇരുകോൽ പഞ്ചാരിമേ​ളം, മഠത്തിൽവരവ്, പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടിമേളം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ലൈവ് ബാൻഡ്, കൊടിയിറക്കം എന്നിവയോടെയാണ് പൂരാഘോഷം. ആർത്തിരമ്പുന്ന ജനസാഗരത്തെ സാക്ഷി നിർത്തി നൂറിലധികം കലാകാരന്മാർക്കൊപ്പം പെരുവനം കുട്ടൻ മാരാരും സംഘവും ഇലഞ്ഞിത്തറ മേളമൊരുക്കും. 

‌സതീശൻ മാരാർ നയിക്കുന്ന പഞ്ചാരി മേളം ,പറക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ മഠത്തിൽ വരവ് പഞ്ചാരി മേളം , കോട്ടയം ശ്രീരാമ കലാസമിതി അവതരിപ്പിക്കുന്ന നാദസ്വര മേളം, ആനച്ചമയം, കുടമാറ്റം, റോബട്ടിക് ആനകൾ, ഗൗരി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് നൈറ്റ് എന്നിവയാണ് ആകർഷണങ്ങൾ. ഇക്വിറ്റി പ്ലസ് ഒരുക്കുന്ന പൂരത്തിൽ നിക്കായ്, 10 എക്സ് പ്രോപ്പർട്ടീസ്, ഹയാത്ത്, ഭീമ ജ്വല്ലേഴ്സ്, ബാദ്ഷാ മസാല, ജിആർബി നെയ്, ഗ്രീൻ ലൈഫ്, ഇഗ്ലൂ ഐസ്ക്രീം, കീർത്തി നിർമൽ അരി, വൈറ്റ് ഫീൽഡ് ഹോസ്പിറ്റാലിറ്റി, സോഹോ, വുൾകാൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്, മിയാകാസ ഗ്രൂപ്പ്, ഡബിൾ ഹോഴ്സ് എന്നിവരാണ് സ്പോൺസർമാർ. മലയാള മനോരമയാണ് മാധ്യമ പങ്കാളി. ഡെയ്‌ലി ഹണ്ട് ,സീ കേരളം, ഹിറ്റ് എഫ് എന്നിവരും പങ്കാളികളാണ്.

English Summary:

"Mmte Thrissur Pooram" Thrissur Pooram is coming to shake the diaspora world at festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com